ADVERTISEMENT

നല്ല എളുപ്പത്തിൽ ഒരടിപൊളി ആപ്പിൾ പൈ തയാറാക്കാം.

ചേരുവകൾ :

  • ക്രസ്റ്റ് ഉണ്ടാക്കാൻ 
  • പഞ്ചസാര പൊടി - 3 ടേബിൾസ്പൂൺ
  • തണുത്ത വെള്ളം - 2 മുതൽ 3 ടീസ്പൂൺ
  • ഉപ്പ് - 1/2 ടീസ്പൂൺ
  • ഉപ്പിലാത്ത തണുത്ത ബട്ടർ - 1 കപ്പ്‌
  • മൈദ - 1 കപ്പ്‌

 

ഫില്ലിങ് തയാറാക്കാൻ‍

  • കറുവാപ്പൊടി - 1/2 ടീസ്പൂൺ
  • ഉപ്പില്ലാത്ത ബട്ടർ - 2 ടീസ്പൂൺ
  • പഞ്ചസാര - 2 ടേബിൾസ്പൂൺ
  • ആപ്പിൾ ചെറുതായി അരിഞ്ഞത് - 2 ചെറുത്‌

അലങ്കാരത്തിനായി :

  • നാരങ്ങാ നീര് - 1 ടീസ്പൂൺ
  • ആപ്പിൾ സ്ലൈസ് ചെയ്തത് - 5
  • കറുവാപ്പൊടി - 1 ടീസ്പൂൺ
  • പഞ്ചസാര - 2 ടീസ്പൂൺ 

തയാറാക്കുന്ന വിധം

• ഒരു ബൗളിൽ മൈദയും പഞ്ചസാര പൊടിയും ഉപ്പും കൂടി അരിച്ച് നന്നായി യോജിപ്പിക്കുക. ഇതിൽ ബട്ടർ ചേർത്ത് നന്നായി കൈ കൊണ്ട് കുഴച്ചെടുക്കുക. പിന്നെ വെള്ളവും ചേർത്ത് നല്ല സോഫ്റ്റ്‌ മാവ് ഉണ്ടാക്കി എടുക്കുക. ഈ മാവ് ഒരു ക്ലിങ് ഫിലിമിൽ പൊതിഞ്ഞു 30 മിനിറ്റ് മുതൽ 1 മണിക്കൂർ വരെ ഫ്രിഡ്ജിൽ വെച്ച് തണുപ്പിക്കുക.

മാവ് തണുപ്പിക്കുന്ന സമയത്ത് ഇവ ചെയ്യാവുന്നതാണ് :

• ഫില്ലിങിനായി, ഒരു പാനിൽ ബട്ടർ ഇട്ട ശേഷം ആപ്പിളും പഞ്ചസാരയും കറുവാപ്പൊടിയും ചേർത്ത് 3 - 4 മിനിറ്റ് ഇളക്കി ചെറുതായി ഉടച്ച് മാറ്റി വയ്ക്കുക.

• അലങ്കാരത്തിനായി, ഒരു ബൗളിൽ സ്ലൈസ് ചെയ്ത ആപ്പിളും നാരങ്ങ നീരും കരുവാപൊടിയും പഞ്ചസാരയും ചേർത്ത് ഇളക്കുക. ഇത് 4 - 5 മിനിറ്റ് മൈക്രോവേവിൽ വെച്ച് ചെറു ചൂട് ആക്കിഎടുക്കുക.

• 7 ഇഞ്ച് പൈ ഉണ്ടാക്കുന്ന പാൻ എടുക്കുക. ഇതിൽ തയാറാക്കി വച്ചിരിക്കുന്ന മാവ് ഫ്രിഡ്ജിൽ നിന്നും എടുത്ത് നന്നായി പരത്തി വച്ച് കൊടുക്കുക. ഒരു ഫോർക് കൊണ്ട് അകത്ത് കുത്തി കൊടുക്കുക.

• ഇതിലോട്ട് തയാറാക്കിയ ഫില്ലിങ് നിറയ്ക്കുക. പിന്നീട് മൈക്രോവേവിൽ വേവിച്ച ആപ്പിൾ കൊണ്ട് അലങ്കരിക്കുക.

• മുകളിലായി ബട്ടർ തടവിയ ശേഷം കുറച്ച് പഞ്ചസാരയും വിതറി കൊടുക്കുക.

• പ്രീ ഹീറ്റ് ചെയ്ത അവ്നിൽ 25 മുതൽ 30 മിനിറ്റ് വരെ 150 ഡിഗ്രിയിൽ ബേക്ക് ചെയ്ത് എടുക്കുക.

• മുകളിലായി ഏപ്രിക്കോട് ജാം തടവി കൊടുക്കാവുന്നതാണ്.

• ആപ്പിൾ പൈ അങ്ങനെ തന്നെയോ അല്ലെങ്കിൽ ഐസ്ക്രീമിന്റെ കൂടെയോ കഴിക്കാവുന്നതാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com