ADVERTISEMENT

പഴമയുടെ രുചി ഉണർത്തും തനി നാടൻ പുഴുക്കലരി കൊഴുക്കട്ട. സാധാരണ കൊഴുക്കട്ട ആവിയിൽ വേവിച്ചാണ് തയാറാക്കുന്നത്. ഈ കൊഴുക്കട്ട വെള്ളത്തിൽ പുഴുങ്ങി ആണ് എടുക്കുന്നത്.വേവിച്ച വെള്ളം കൂടി ചേർത്താണ് ഇത് കഴിക്കേണ്ടത്.

ചേരുവകൾ

  • പുഴുക്കലരി /മട്ട അരി- ഒരു കപ്പ്
  • തേങ്ങ ചിരകിയത് -ഒരു കപ്പ്
  • ജീരകം- ഒരു ടീസ്പൂൺ
  • അരിപ്പൊടി- ഒരു ടേബിൾസ്പൂൺ
  • ഉപ്പ്- ആവശ്യത്തിന്

തയാറാക്കുന്ന വിധം

  • അരി നന്നായി കഴുകി അഞ്ച് മണിക്കൂർ വെള്ളത്തിൽ കുതിർത്ത് വയ്ക്കുക.
  • വെള്ളത്തിൽ നിന്നും വാരിയെടുത്ത് മിക്സിയിലിട്ട് ഒന്നു പൊടിച്ചെടുക്കണം. ഇതിലേക്ക് ചിരകിയ തേങ്ങയും ജീരകവും ചേർത്ത് ഒന്നുകൂടി പൊടിക്കാം. അര കപ്പ് വെള്ളം ചേർത്ത് നന്നായി യോജിപ്പിച്ചശേഷം വീണ്ടും അരച്ചെടുക്കുക. വെള്ളം ഒട്ടും കൂടാൻ പാടില്ല. ഉഴുന്ന് വടക്ക് അരയ്ക്കുന്നത് പോലെ പൾസ് ബട്ടൺ അമർത്തി  വേണം അരച്ചെടുക്കാൻ. ഇടയ്ക്കിടയ്ക്ക് ഇളക്കി കൊടുത്തുകൊണ്ടിരിക്കണം. ഒരുപാട് പേസ്റ്റ് ആയി അരച്ചെടുക്കണ്ട ആവശ്യമില്ല. അല്പം തരി ഉണ്ടായിരിക്കണം.
  • ഇത് ഒരു പാത്രത്തിലേക്ക് മാറ്റിയ ശേഷം ആവശ്യത്തിന് ഉപ്പും ഒരു ടേബിൾ സ്പൂൺ അരിപ്പൊടിയും ചേർത്ത് നന്നായി കുഴച്ച് എടുക്കണം.
  • ഒരു വലിയ സോസ്പാനിൽ നാല് കപ്പ് വെള്ളം തിളപ്പിക്കാൻ വയ്ക്കുക. നന്നായി തിളയ്ക്കുമ്പോൾ തയാറാക്കിവച്ച മാവിൽനിന്നും നാരങ്ങാ വലുപ്പത്തിലുള്ള ഉരുളകൾ എടുത്തു മെല്ലെ ഇട്ടുകൊടുക്കുക.
  • കൊഴുക്കട്ട വെന്ത് വെള്ളം വറ്റി കുറുകി തുടങ്ങുമ്പോൾ തീ ഓഫ് ചെയ്യാം. രുചികരമായ പുഴുക്കലരി കൊഴുക്കട്ട തയാർ.
  • ഇതിന് പ്രത്യേകിച്ച് കറികൾ ഒന്നും തന്നെ വേണ്ട. കുട്ടികൾക്ക് വേണമെങ്കിൽ അല്പം പഞ്ചസാര ചേർത്തു കൊടുക്കാം.വെള്ളത്തിൽ പുഴുങ്ങിയ കൊഴുക്കട്ട, ആ വെള്ളവും ചേർത്ത് കഴിക്കുന്നതിന്റെ രുചി ഒന്ന് വേറെ തന്നെയാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com