തലശ്ശേരി സ്പെഷൽ ചെമ്മീൻ ചോറ്

Chemmeen-choru
SHARE

ഊണ് ആഘോഷമാക്കാൻ ഒരു തവി ചെമ്മീൻ ചോറ് തന്നെ ധാരാളം.

ചേരുവകൾ 

  • ചെമ്മീൻ - 200 ഗ്രാം 
  • കൈമ അരി  - 2 കപ്പ് 
  • വെളളം - 3 കപ്പ് 
  • സവാള -2 എണ്ണം 
  • ഇഞ്ചി - ചെറിയ കഷണം 
  • വെളുത്തുള്ളി - 6 അല്ലി 
  • പച്ചമുളക് - 2 എണ്ണം 
  • തക്കാളി -1 എണ്ണം 
  • ചെറുനാരങ്ങ -1 എണ്ണം 
  • മല്ലിയില - ഒരു പിടി 
  • വെജിറ്റബിൾ ഓയിൽ - 3 ടേബിൾസ്പൂൺ 
  • നെയ്യ് -1 ടേബിൾസ്പൂൺ 
  • മഞ്ഞൾപ്പൊടി - 1/4 ടീസ്പൂൺ
  • മുളകുപൊടി - 1 ടീസ്പൂൺ
  • മല്ലിപ്പൊടി - 1 ടീസ്പൂൺ 
  • കുരുമുളക് പൊടി - 1/2 ടീസ്പൂൺ
  • ഗരം മസാല പൊടി - 1/2 ടീസ്പൂൺ
  • പെരുംജീരക പൊടി - 1 ടീസ്പൂൺ 
  • ഉപ്പ് - ആവശ്യത്തിന് 

തയാറാക്കുന്നവിധം 

ഒരു പാത്രത്തിൽ കുറച്ച് ഓയിൽ ഒഴിച്ച് അതിൽ നീളത്തിൽ മുറിച്ച സവാള  ഉപ്പും ചേർത്ത് വഴറ്റണം . ഇതിൽ ചതച്ച  ഇഞ്ചി ,വെളുത്തുള്ളി, പച്ചമുളക്  എന്നിവ ചേർക്കണം .

ശേഷം മസാലകളെല്ലാം ചേർത്ത് തക്കാളിയും കറിവേപ്പിലയും ചെറുനാരങ്ങാനീരും മല്ലിയിലയും ചേർക്കണം. ചെമ്മീൻ കഷണങ്ങളും ചേർക്കാം. ഇതിൽ ചൂടുവെള്ളം ചേർത്ത് തിളച്ചുവന്നാൽ അരി  ചേർക്കണം .

ആവശ്യത്തിന്ന് ഉപ്പും ചേർത്ത് അടച്ചുവച്ച് ഒരു 10 മിനിറ്റ് വേവിക്കാം . കുറച്ച് നെയ്യ് ചേർത്ത് കൊടുക്കാം . നല്ല കിടിലൻ രുചിയിൽ ചെമ്മീൻ ചോറ്  തയാർ. .

മനോരമ ഓൺലൈനിൽ നിങ്ങളുടെ പാചകക്കുറിപ്പുകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ നിങ്ങളുടെ പേരും വിലാസവും വിഭവത്തിന്റെ ചിത്രവും ഉൾപ്പെടെ customersupport@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കുക.. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN READERS' RECIPE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA