ADVERTISEMENT

വളരെ ടേസ്റ്റിയായ ബേക്കറിയിലെ ദിൽഖുഷിന്റെ രുചിക്കൂട്ടാണിത്. വളരെ ഈസിയായി നിങ്ങൾക്കും ഇത് വീട്ടിൽ ഉണ്ടാക്കാൻ പറ്റും. 

ചേരുവകൾ:

  • പാൽ -  ¼ കപ്പ് + ½ കപ്പ് + 2 ടേബിൾ സ്പൂൺ
  • പഞ്ചസാര - 1 സ്പൂൺ + 2 ടേബിൾ സ്പൂൺ + 2 ½ ടേബിൾ സ്പൂൺ
  • യീസ്റ്റ് - 1 സ്പൂൺ
  • എണ്ണ - 2 ടേബിൾ സ്പൂൺ
  • മൈദ - 2 കപ്പ്‌

 

ഫില്ലിങ്ങിനുവേണ്ടി

  • തേങ്ങാപ്പൊടി / തേങ്ങ - 1 ½ കപ്പ്‌
  • ട്യൂട്ടി ഫ്രൂട്ടി - ½ കപ്പ്‌
  • ചെറി - 1 ടേബിൾ സ്പൂൺ
  • പാൽപ്പൊടി - 1 ടേബിൾ സ്പൂൺ
  • പാൽ - 1 ടേബിൾ സ്പൂൺ
  • വെണ്ണ - 1 ടേബിൾ സ്പൂൺ

 

തയാറാക്കുന്ന വിധം:

ഒരു പാത്രത്തിൽ ¼ കപ്പ് പാലും ഒരു ടേബിൾ സ്പൂൺ പഞ്ചസാരയും യീസ്റ്റും ചേർത്ത് ഇളക്കി 10 മിനിറ്റ് മാറ്റി വയ്ക്കുക. യീസ്റ്റ് പൊങ്ങി വരുമ്പോൾ എണ്ണയും 2 ടേബിൾ സ്പൂൺ പഞ്ചസാരയും ഉപ്പും പാലും ചേർത്ത് ഇളക്കി യോജിപ്പിക്കുക. മൈദ ഇട്ടു 10 മിനിറ്റ് നന്നായി കുഴച്ചു രണ്ട് മണിക്കൂർ പൊങ്ങാനായി മാറ്റിവയ്ക്കുക.

ഇനി ഉള്ളിൽ വയ്ക്കാനുള്ള ഫില്ലിങ് തയാറാക്കാം.

തേങ്ങ, ട്യൂട്ടീ ഫ്രൂട്ടി, ചെറി, പാൽപ്പൊടി ഉരുക്കിയ വെണ്ണ, 4 ഏലയ്ക്ക 2 ½ ടേബിൾ സ്പൂൺ പഞ്ചസാരയിൽ പൊടിച്ചത്, ഒരു നുള്ള് ഉപ്പ്, ഒരു സ്പൂൺ പാൽ ഇവ എല്ലാം കൂടി ഒരു പാത്രത്തിൽ ഇട്ടു നന്നായി യോജിപ്പിക്കുക.

മാവ് പൊങ്ങിവന്നതിനു ശേഷം രണ്ടു ഉരുളകളാക്കുക. ചപ്പാത്തി പരത്തുന്നതിനേക്കാൾ അല്പംകൂടി കനത്തിൽ വേണം പരത്താൻ. അതിനുശേഷം ബേക്ക് ചെയ്യാനുള്ള പാത്രത്തിൽ വച്ച് അതിനു മുകളിൽ ഫില്ലിങ് ഇടുക. അതിനുമുകളിൽ രണ്ടാമത്തെ ഉരുള പരത്തി വെച്ച് നന്നായി ഒട്ടിച്ചു വയ്ക്കുക. ഇത് അരമണിക്കൂർ അടച്ചു വയ്ക്കുക. അരമണിക്കൂർ കഴിഞ്ഞു മുകളിൽ പാൽ അല്ലെങ്കിൽ മുട്ട പുരട്ടുക. 180 ഡിഗ്രിയിൽ പ്രീ ഹീറ്റ് ചെയ്ത അവ്നിൽ 25-30 മിനിറ്റ് ബേക്ക് ചെയ്യുക. ചൂടോടെയോ തണുത്തതിനുശേഷമോ കഴിക്കാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com