ചോറിനും ചപ്പാത്തിക്കും കിടു കോമ്പിനേഷൻ, ചെറുപയർ കൊണ്ടുള്ള രുചികരമായ കറി കുംഭകോണം കടപ്പ. വളരെ എളുപ്പത്തിൽ തയാറാക്കാം.
ചേരുവകൾ
- ചെറുപയർ -1/2 കപ്പ് (100 ഗ്രാം)
- സവാള – 1
- പച്ചമുളക് – 4
- മഞ്ഞൾപ്പൊടി – കാൽ ടീ സ്പൂൺ
- ചെറുനാരങ്ങാനീര് – ഒരു ടീസ്പൂൺ
- മല്ലിയില – ആവശ്യത്തിന്
അരച്ചെടുക്കാൻ :
- നാളികേരം – രണ്ട് ടേബിൾ സ്പൂൺ
- പച്ചമുളക് – 3
- പൊട്ടുകടല – 1 ടീസ്പൂൺ
- വെളുത്തുള്ളി – 2
- പെരുഞ്ചീരകം – ഒരു ടീസ്പൂൺ
വറുത്ത് ചേർക്കാൻ
- കടുക് – ഒരു ടീസ്പൂൺ
- നല്ല ജീരകം – കാൽ ടീസ്പൂൺ
- കറുവാപ്പട്ട – 1
- കരയാമ്പൂ – 3
- ഏലക്കായ – ഒന്ന്
- ഉണക്കമുളക് – 2
- കറിവേപ്പില – ആവശ്യത്തിന്
- എണ്ണ – ആവശ്യത്തിന്
തയാറാക്കുന്ന വിധം
- ചെറുപയർ അര മണിക്കൂർ കുതിർത്തു വയ്ക്കുക. ഉരുളക്കിഴങ്ങ് തൊലി കളഞ്ഞ് ചെറിയ കഷണങ്ങളായി നുറുക്കുക. നന്നായി കഴുകി എല്ലാംകൂടി ഒരു കുക്കറിൽ ഇടുക. മൂന്നോ നാലോ കപ്പ് വെള്ളം മഞ്ഞൾപ്പൊടി, ഉപ്പ് എന്നിവ ചേർത്ത് മൂന്ന് വിസിൽ വരുന്നതുവരെ വേവിക്കുക.
- അരയ്ക്കാൻ ഉള്ള ചേരുവകൾ കുറച്ചു വെള്ളം ചേർത്ത് പേസ്റ്റ് ആയി മിക്സിയിൽ അരച്ചെടുക്കുക. ചെറുപയർ നന്നായി ഉടച്ചെടുക്കുക. കറി ഉണ്ടാക്കാൻ ഉള്ള പാത്രത്തിൽ എണ്ണയൊഴിച്ച് കടുക് പൊട്ടിച്ച് ജീരകം,കറുവപ്പട്ട, ഗ്രാമ്പൂ ,ഏലക്കായ എന്നിവ ഇട്ട് ഒന്ന് വഴറ്റുക.
- സവാള ,പച്ചമുളക്, ഉണക്കമുളക്, കറിവേപ്പില ഇവ രണ്ടോ മൂന്നോ മിനിറ്റ് വഴറ്റിയെടുക്കുക .വെന്ത ചെറുപയറും ഉരുളക്കിഴങ്ങും ഇതിലേക്ക് ഇടുക .അരച്ച പേസ്റ്റ് ഇതിലേക്കിട്ട് ആവശ്യത്തിന് വെള്ളം ചേർക്കുക .ഉപ്പ് വേണമെങ്കിൽ ചേർക്കുക നന്നായി തിളച്ചുവരുമ്പോൾ തീയ് ഓഫ് ചെയ്തു ചെറുനാരങ്ങാനീര് ചേർക്കുക. മല്ലിയില ഉപയോഗിച്ച് അലങ്കരിക്കാം.