ടീ റസ്ക്ക്, ചായയ്ക്കൊപ്പം കൊറിക്കാം

tea-rusk
SHARE

ബേക്കറിയിൽ കിട്ടുന്ന ടീ റസ്ക് ഇനി വീട്ടിൽ തന്നെ എളുപ്പത്തിൽ തയാറാക്കാം.

ചേരുവകൾ

  • മുട്ട - 2 എണ്ണം
  • പഞ്ചസാര - 1/2 കപ്പ്
  • വാനില എസൻസ് - 1 ടീസ്പൂൺ
  • വിനാഗിരി - 1ടീസ്പൂൺ
  • എണ്ണ - 1/2 കപ്പ്
  • മൈദ - 1കപ്പ് + 1 ടേബിൾസ്പൂൺ
  • ബേക്കിങ് പൗഡർ - 1 ടീസ്പൂൺ
  • ടൂട്ടി ഫ്രുട്ടി - 2 ടേബിൾസ്പൂൺ

തയാറാക്കുന്ന വിധം

∙ ഒരു ബൗളിൽ മുട്ടയും പഞ്ചസാരയും ചേർത്ത് നന്നായി മിക്സ് ചെയ്തെടുക്കുക , ഇതിലേക്ക് വാനില എസൻസ്, വിനാഗിരി, എണ്ണ എന്നിവ ചേർത്ത് വീണ്ടും മിക്സ് ചെയ്യുക . 

∙ഒരു അരിപ്പ വെച്ച് ഇതിലേക്ക് മൈദ, ബേക്കിങ് പൗഡർ എന്നിവ ചേർത്ത് അരിച്ചെടുക്കുക . ഇത്‌ നന്നായി യോജിപ്പിച്ച് എടുക്കുക.

∙ ഒരു ബൗളിലേക്ക് ടൂട്ടി ഫ്രൂട്ടി , ഒരു ടേബിൾസ്പൂൺ മൈദ എന്നിവ ചേർത്ത് നന്നായി യോജിപ്പിച്ച് തയാറാക്കിയ മാവിൽ ചേർത്ത് ഇളക്കി യോജിപ്പിക്കുക. 

∙ ഈ മാവ് ബേക്കിങ് ട്രേയിലേക്ക് ഒഴിച്ച് പ്രീ ഹീറ്റഡ്‌ അവ്നിൽ 180 ഡിഗ്രിയിൽ ൽ 25 - 30 മിനിറ്റ് ബേക്ക് ചെയ്തെടുക്കുക. (സ്ക്വയർ ഷേപ്പ് ബേക്കിങ് ട്രേ ഉപയോഗിക്കാം)

∙ ബേക്ക് ചെയ്തെടുത്ത കേക്ക് ചെറുതായി റസ്കിന്റെ ആകൃതിയിൽ മുറിക്കുക . ഇത് ഒരു ബേക്കിങ് ട്രേയിൽ നിരത്തുക.

∙ ഇത് വീണ്ടും 150 ഡിഗ്രിയിൽ 15 - 20 മിനിറ്റ് ഒരു വശം ബേക്ക് ചെയ്തെടുക്കുക. മറുവശവും 150 ഡിഗ്രിയിൽ 15 - 20 ബേക്ക് ചെയ്തെടുക്കുക. ഇപ്പോൾ നല്ല ക്രിസ്പി ആയ കേക്ക് റസ്ക് റെഡി ആയി . 

∙ തണുത്തതിന് ശേഷം വായു കയറാത്ത ബോക്സിലേക്ക് മാറ്റി സൂക്ഷിക്കാം .

മനോരമ ഓൺലൈനിൽ നിങ്ങളുടെ പാചകക്കുറിപ്പുകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ നിങ്ങളുടെ പേരും വിലാസവും വിഭവത്തിന്റെ ചിത്രവും ഉൾപ്പെടെ customersupport@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കുക.. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN READERS' RECIPE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA