ചോറിനും ചപ്പാത്തിക്കും കൂട്ടാവുന്ന പരിപ്പ് കറി

parippu-curry
SHARE

ചോറിനും ചപ്പാത്തിക്കും കൂട്ടാൻ എളുപ്പത്തിൽ തയാറാക്കാവുന്ന പരിപ്പ് കറി.

ചേരുവകൾ

  • പരിപ്പ് - 1 കപ്പ്
  • സവാള  - 1 എണ്ണം അരിഞ്ഞത്
  • തക്കാളി - 1 എണ്ണം അരിഞ്ഞത്
  • പച്ചമുളക് - 2 എണ്ണം അരിഞ്ഞത്
  • ചുവന്നുള്ളി - 3 അല്ലി ചുവന്നുള്ളി അരിഞ്ഞത്
  • വെളുത്തുള്ളി - 3 അല്ലി അരിഞ്ഞത്
  • കടുക് - 1/4 ടീസ്പൂൺ
  • ജീരകം - 1/4 ടീസ്പൂൺ
  • മുളകുപൊടി - 1/2 ടീസ്പൂൺ
  • മഞ്ഞൾപ്പൊടി - 1/4 ടീസ്പൂൺ 
  • വെളിച്ചെണ്ണ - 2 ടേബിൾസ്പൂൺ
  • ഉണക്കമുളക് - 2 എണ്ണം
  • കറിവേപ്പില - അവശ്യത്തിന്
  • ഉപ്പ് - അവശ്യത്തിന്
  • വെള്ളം - 4 കപ്പ്

തയാറാക്കുന്ന വിധം

ഒരു പ്രഷർ കുക്കറിൽ പരിപ്പ്, തക്കാളി അരിഞ്ഞത്, സവാള അരിഞ്ഞത്, പച്ചമുളക് അരിഞ്ഞത്, ആവിശ്യത്തിന് ഉപ്പ് ,വെള്ളം എന്നിവ ചേർത്ത് 

നന്നായി യോജിപ്പിച്ച് നാല് വിസിൽ വരെ വേവിക്കുക.

ശേഷം ഒരു പാൻ വച്ച് വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോൾ കടുക് , ജീരകം എന്നിവ ഇട്ട് പൊട്ടിവരുമ്പോൾ വെളുത്തുള്ളി അരിഞ്ഞത് , ചുവന്നുള്ളി അരിഞ്ഞത് , ഉണക്കമുളക്‌ , കറിവേപ്പില എന്നിവ  ചേർത്ത് വറുത്തെടുക്കുക, ഇതിലേക്ക് മുളകുപൊടി, മഞ്ഞൾപ്പൊടി എന്നിവ ചേർത്ത് മൂത്ത് വരുമ്പോൾ തീ ഓഫ് ചെയ്ത് , വേവിച്ച പരിപ്പിലേക്ക് ചേർത്ത് യോജിപ്പിക്കുക. രുചികരമായ പരിപ്പ് കറി ചോറിനും ചപ്പാത്തിക്കും കൂട്ടാം. ചപ്പാത്തിയുടെ കൂടെ കഴിക്കാൻ കുറച്ച് മല്ലിയില അരിഞ്ഞത് കൂടെ ചേർത്ത് യോജിപ്പിച്ചെടുക്കാം.

മനോരമ ഓൺലൈനിൽ നിങ്ങളുടെ പാചകക്കുറിപ്പുകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ നിങ്ങളുടെ പേരും വിലാസവും വിഭവത്തിന്റെ ചിത്രവും ഉൾപ്പെടെ customersupport@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കുക.. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN READERS' RECIPE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

മിസൈൽ മുനകൂർപ്പിച്ച് കൊറിയകൾ; കോവിഡ് ഒതുങ്ങും മുമ്പ് വരുമോ ‘കൊറിയൻ യുദ്ധം’?

MORE VIDEOS
FROM ONMANORAMA