ADVERTISEMENT

ഉണക്കമീൻ വിഭവങ്ങൾ നമ്മുടെ മലയാളികൾക്ക് ഒഴിച്ചുകൂടാൻ പറ്റാത്ത ഒന്നാണ്. പ്രഷർ പോലുള്ള അസുഖമുള്ളവർക്ക് ഇത് ആരോഗ്യത്തിന് അത്ര നല്ലതല്ലെങ്കിലും നമ്മുടെ വീട്ടിൽ തന്നെ കെമിക്കലുകൾ ഇല്ലാതെ സിമ്പിളായി ഉണക്കമീൻ തയാറാക്കാൻ പറ്റും. സൂര്യപ്രകാശം ഇല്ലെങ്കിലും മഴക്കാലത്തും ഗൾഫ് രാജ്യങ്ങളിൽ താമസിക്കുന്നവർക്കും ഫ്ലാറ്റിൽ താമസിക്കുന്നവർക്കും സിംപിളായി ഉണക്കമീൻ വീട്ടിൽ തന്നെ തയാറാക്കി എടുക്കാം.

ചേരുവകൾ 

  • അയല -1 കിലോഗ്രാം
  • കല്ലുപ്പ് - ആവശ്യത്തിന് 
  • കണ്ടെയ്നർ ബോക്സ് -1

തയാറാക്കുന്ന വിധം 

അയല വൃത്തിയാക്കി, കഴുകി വെള്ളം ഊറ്റി കളയുക. ഒരു കത്തി ഉപയോഗിച്ച് അറ്റംവരെ പൊളിച്ചെടുക്കുക. അടച്ചു വെക്കാൻ പറ്റുന്ന ബോക്സ് എടുക്കുക. അതിൽ കുറച്ച് കല്ലുപ്പ് നിരത്തുക. ഓരോ മീനും എടുത്ത് അതിൽ ഉപ്പ്‌  നിറയ്ക്കുക. പാത്രത്തിൽ വയ്ക്കുക.ഒന്ന് അമർത്തുക അതുപോലെ എല്ലാ മീനും ചെയ്യുക.ഒരു ലെയർ കഴിയുമ്പോൾ കുറച്ച് ഉപ്പ് അതിന് മുകളിൽ ഇടുക .വീണ്ടും ഉപ്പ് നിറച്ച് മീൻ വയ്ക്കുക .ബോക്സ് അടയ്ക്കുക ബാക്കിയുള്ള ഉപ്പ് വിതറുക.

ബോക്സ് ഫ്രിഡ്ജിൽ താഴെ വയ്ക്കുക രണ്ടുദിവസം കഴിഞ്ഞ് എടുക്കുക.ഊർന്നു വന്നിട്ടുള്ള വെള്ളം മുഴുവനായി ഊറ്റിക്കളയുക .വീണ്ടും ബോക്സ് അടച്ചു ഫ്രിഡ്ജിൽ വയ്ക്കുക .ഇനി തുറക്കേണ്ടത് അഞ്ചാമത്തെ ദിവസം. അപ്പോൾ ചെറുതായി വെള്ളമൂർന്നു  വന്നിരിക്കും .അതും ഊറ്റിക്കളയുക ,നല്ല ഉണക്കമീൻ റെഡി .ഫ്രിഡ്ജിൽ സൂക്ഷിക്കാം.  എടുത്തു ഉപയോഗിക്കുമ്പോൾ വെള്ളത്തിലിട്ടു ഉപ്പ് പാകത്തിനാക്കാൻ ശ്രദ്ധിക്കണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com