ADVERTISEMENT

പഞ്ചാബി ഢാബകളിൽ കിട്ടുന്ന അതേ രുചിയിൽ ചന മസാല.  ബട്ടൂര, പൂരി ചപ്പാത്തി എന്നിവയുടെ കൂടെ നല്ല രുചിയാണ് ഈ ചന മസാലയ്ക്ക്.

ചേരുവകൾ 

  • വെള്ളക്കടല - രണ്ടു കപ്പ് (340 ഗ്രാം)
  • ഒരു വലിയ സവാള പേസ്റ്റ്
  • ഒരു വലിയ തക്കാളി പേസ്റ്റാക്കിയത് 
  • ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് - രണ്ടു ടീസ്പൂൺ 
  • ബേക്കിങ് സോഡാ - ഒരു നുള്ള്‌
  • അയമോദകം - ഒരു ടീസ്പൂൺ 
  • പച്ചമുളക് നെടുകെ പിളർന്നത് - 3 
  • പട്ട - 2 കഷ്ണം  ഒരു ഇഞ്ച് നീളത്തിൽ 
  • ഗ്രാമ്പൂ - 3
  • ഏലയ്ക്ക - 3 
  • കറുത്ത ഏലയ്ക്ക ഉണ്ടെങ്കിൽ ചേർക്കാം - 2
  • വഴനഇല /ബേ ലീവ്സ് - 3
  • തേയിലപ്പൊടി - 2 ടീസ്പൂൺ 
  • വെള്ളം – ആവശ്യത്തിന്
  • കാപ്‌സിക്കം  - പകുതി ചെറുതായി അരിഞ്ഞത്
  • മല്ലിയില - ഒരു കൈപ്പിടി 
  • ഇഞ്ചി ചെറിയ കഷ്ണം നീളത്തിൽ അരിഞ്ഞത് 
  • പച്ചമുളക് - രണ്ടെണ്ണം  നെടുകെ പിളർന്നത് 
  • ഓയിൽ - നാല് ടേബിൾസ്പൂൺ(വെളിച്ചെണ്ണ എടുക്കരുത് )
  • നെയ് - മൂന്ന് ടേബിൾസ്പൂൺ  
  • ഉപ്പ്- ആവശ്യത്തിന് 
  • കാശ്മീരി മുളകുപൊടി - ഒരു ടീസ്പൂൺ 
  • മാതള നാരങ്ങാ ഉണ്ടെങ്കിൽ അരച്ചത് - അഞ്ചു ടേബിൾസ്പൂൺ 
  • ഉണങ്ങിയ മാതള നാരങ്ങയുടെ പൊടി കിട്ടുമെങ്കിൽ ഏതായാലും ചേർക്കാം ,ഇല്ല എങ്കിൽ ചേർക്കേണ്ട 

 

താഴെ കൊടുത്തിരിയ്ക്കുന്ന പൊടികൾ എല്ലാം ഒരുമിച്ചു യോജിപ്പിക്കുക

(ചന മസാല പൗഡർ ഉണ്ടെങ്കിൽ മഞ്ഞൾപ്പൊടി മല്ലിപ്പൊടി മുളകുപൊടിയും രണ്ടു ടേബിൾസ്പൂൺ ചന മസാല എന്നിവ ചേർക്കാം)

 

  • എരിവില്ലാത്ത കാശ്മീരി മുളകുപൊടി -ഒരു ടീസ്പൂൺ 
  • മഞ്ഞൾപ്പൊടി -അര ടീസ്പൂൺ 
  • മല്ലിപ്പൊടി -ഒരു ടീസ്പൂൺ 
  • ഗരം മസാല -ഒരു ടീസ്പൂൺ 
  • ആംചൂർ പൌഡർ /ഉണക്ക മാങ്ങയുടെ പൊടി /ഡ്രൈ മംഗോ പൌഡർ ഉണ്ടെങ്കിൽ -ഒരു ടീസ്പൂൺ 
  • ഇന്ദുപ്പ് -അര ടീസ്പൂൺ 
  • കായപ്പൊടി -കാൽ ടീസ്പൂൺ 
  • ചെറിയ ജീരകപ്പൊടി -ഒരു ടീസ്പൂൺ 
  • ഉണങ്ങിയ ഉലുവയുടെ ഇല /മേത്തി ഇല -ഒരു ടേബിൾസ്പൂൺ 

 

തയാറാക്കുന്ന വിധം 

  • വെള്ളക്കടല എട്ടു മണിക്കൂർ കുറഞ്ഞത് വെള്ളത്തിൽ കുതിർത്തു വയ്ക്കുക. 
  • ഒരു കപ്പ് വെള്ളം ഒരു സോസ്പാനിൽ ഒഴിച്ചത് തിളച്ചു വരുമ്പോൾ രണ്ടു ടീസ്പൂൺ തേയിലപ്പൊടി ചേർത്ത് വാങ്ങി വയ്ക്കുക. 
  • മുകളിൽ പറഞ്ഞ മസാല പൊടികൾ എല്ലാം ഒരുമിച്ചു യോജിപ്പിച്ചു വയ്ക്കുക. 
  • (ആംചൂർ പൗഡർ, ഉണങ്ങിയ ഉലുവയുടെ ഇല,ഉണങ്ങിയ മാതള നാരങ്ങയുടെ പൊടി എന്നിവ ലഭിയ്ക്കാൻ ബുദ്ധിമുട്ടുള്ളവർക്ക്‌ ചന മസാല /ചോല മസാല പൗഡർ വാങ്ങി ഉപയോഗിക്കാം ,രണ്ടു ടേബിൾസ്പൂൺ ചേർത്താൽ മതിയാകും ).
  • ഒരു പ്രഷർ കുക്കർ എടുത്ത് അതിൽ ഒരു ടീസ്പൂൺ പശുവിൻ നെയ്യും നാല് ടേബിൾസ്പൂൺ ഓയിലും ചേർക്കുക. 
  • എണ്ണ ചൂടായി വരുമ്പോൾ അതിൽ ഒരു സവാളയുടെ പേസ്റ്റ് ചേർത്ത് കൊടുത്തത്തിനു ശേഷം സവാള ബ്രൗൺ കളർ ആകുന്നതു  വരെ പാകം ചെയ്യുക. 
  • ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേർത്ത് ഒരു മിനിറ്റ് വഴറ്റി എടുക്കാം. 
  • ഇതിലേക്ക് അരച്ചുവച്ച തക്കാളി ചേർത്ത് കൊടുത്തു അഞ്ചു മിനിറ്റ് അടച്ചുവെച്ചു ചെറിയ തീയിൽ വേവിയ്ക്കുക 
  • തക്കാളി വെന്തുടഞ്ഞു വരുമ്പോൾ യോജിപ്പിച്ചു വച്ച മസാലകൾ ചേർത്ത് കൊടുത്തു ഇളക്കുക. 
  • അരച്ചുവെച്ച മാതളനാരങ്ങ ചേർക്കുക ,ശേഷം ഒന്നിളക്കി യോജിപ്പിയ്ക്കുക 
  • ഇതിൽ കുതിർത്തു വച്ച വെള്ളക്കടല വെള്ളത്തോട് കൂടി തന്നെ ചേർക്കുക 
  • തയാറാക്കിയ കട്ടൻ ചായ അരിപ്പ ഉപയോഗിച്ച് അരിച്ചു ചേർക്കുക 
  • പട്ട, ഗ്രാമ്പൂ, ഏലയ്ക്ക, വഴന ഇല, ഉപ്പ്, പച്ചമുളക്, ഒരു നുള്ള്‌ ബേക്കിങ് സോഡാ എന്നിവ ചേർത്ത് നാല് വിസിൽ വരുന്നത് വരെ മീഡിയം തീയിൽ വേവിയ്ക്കുക, ആവി പോയതിനു ശേഷം തുറന്നു നോക്കുക. 

 

  • ബേക്കിങ് സോഡാ ചേർക്കുമ്പോൾ കടല വളരെ മൃദുലം ആവുകയും കറിയ്ക്കു പ്രേത്യക രുചിയും മണവും വരുകയും ചെയ്യുന്നു ,എന്നാൽ അളവ് കൂടരുത്.
  • കട്ടൻ ചായ ചേർക്കുമ്പോൾ ചോല മസാലയുടെ നിറം മാറുകയും തേയില ഇലയുടെ നല്ല ഗന്ധം രുചി എന്നിവ വരുകയും ചെയ്യുന്നു. 

 

  • ഒരു ഫ്രൈയിങ് പാനിൽ രണ്ടു ടേബിൾസ്പൂൺ നെയ്യ് ചേർക്കുക. 
  • നീളത്തിൽ അരിഞ്ഞ ഇഞ്ചിയും നെടുകെ പിളർന്ന രണ്ടു പച്ചമുളകും ഒരു ടീസ്പൂൺ മുളകുപൊടിയും ചേർത്ത് അരിഞ്ഞുവെച്ച കാപ്സിക്കവും ചേർത്തിളക്കുക. 
  • അതിൽ പൊടി ചേർത്ത് കരിഞ്ഞുപോകാതെ തന്നെ വേവിച്ച കടല മിശ്രിതം ചേർക്കുക 
  • ഒരു പിടി മല്ലിയിലയും ആവശ്യത്തിന് നെയ്യും ചേർക്കാം. അടച്ചു വച്ച് കടല കുറുകി വരുമ്പോൾ ചൂടോടെ നെയ് മുകളിൽ ഒഴിച്ച് വിളമ്പാം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com