ADVERTISEMENT

കാര്‍ഷിക സമൃദ്ധിയുടെയും സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശമാണ്‌ പൊങ്കൽ. രുചികരമായ പനം ചക്കര/ കരിപ്പെട്ടി ചേർത്ത് പൊങ്കലിന്റെ രുചിക്കൂട്ട് പരിചയപ്പെടാം.

ചേരുവകൾ

  • പച്ചരി  - 3/4 കപ്പ്
  • ചെറുപയർപരിപ്പ്  - 3/4 കപ്പ്
  • പാൽ / തേങ്ങാപ്പാൽ - 1.5 കപ്പ്
  • വെള്ളം - 2 കപ്പ്
  • പനം ശർക്കര - 1 കപ്പ് / 1  വലിയ കഷ്ണം 
  • നെയ്യ് - 4 ടീസ്പൂൺ
  • ഏലയ്ക്ക –  6-7 (പൊടിച്ചത്)
  • കശുവണ്ടി - 6-7
  • ഉണക്കമുന്തിരി - ആവശ്യത്തിന്

 

തയാറാക്കുന്ന വിധം

ചെറുപയർപരിപ്പ് ഡ്രൈ  റോസ്റ്റ്  ചെയ്‌തു വയ്‌ക്കുക. അതിനുശേഷം അരിചേർത്ത്  3 കപ്പ് വെള്ളവും നെയ്യും ചേർത്ത് പ്രഷർ കുക്കറിൽ ഇടുക. (ചെറുപയറും അരിയും ഒന്നര കപ്പ് തേങ്ങാപ്പാലും രണ്ട് കപ്പ് വെള്ളവും ചേർത്തും വേവിച്ച് എടുക്കാം) 5 വിസിൽ വരെ വേവിക്കുക.

1/4 കപ്പ് വെള്ളത്തിൽ കരുപ്പട്ടി  ഉരുക്കുക.

വേവിച്ചു വച്ച പരിപ്പിലേക്ക് കരുപ്പട്ടി ഉരുക്കിയതും നെയ്യുമൊഴിച്ചിളക്കുക. ചേരുവയിലെ വെള്ളമയം തോരുമ്പോൾ കശുവണ്ടിയും കിസ്‌മിസും ഏലയ്‌ക്കാപ്പൊടിയും ചേർത്തിളക്കി വാങ്ങി ചൂടോടെ വിളമ്പാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com