ADVERTISEMENT

ജെലാറ്റിനും ചൈനാഗ്രാസും ബ്രെഡും ഇല്ലാതെ തന്നെ വെറും നാലു ചേരുവകൾ  കൊണ്ട് എളുപ്പത്തിൽ ഒരു  കോഫി പുഡ്ഡിങ്.

ചേരുവകൾ 

1. പാൽ  - 2 കപ്പ്
2. പഞ്ചസാര  -  അര കപ്പ്  
3. കോൺഫ്ലവർ  - കാൽ കപ്പ് 
4. പാൽ  - കാൽ കപ്പ് (കോൺഫ്ലവർ കലക്കാൻ)
5. ഇൻസ്റ്റന്റ്   കോഫി പൗഡർ  - 2 ടേബിൾസ്പൂൺ

തയാറാക്കുന്ന വിധം 

1. കാൽ കപ്പ് തണുത്ത പാൽ എടുത്ത് അതിൽ  കോൺഫ്ലവർ നന്നായി കലക്കി മാറ്റി വയ്ക്കുക. 
2. രണ്ട് ടേബിൾസ്പൂൺ കോഫി പൗഡർ, രണ്ട് ടേബിൾസ്പൂൺ ചൂട് പാലിൽ യോജിപ്പിച്ച് മാറ്റി വയ്ക്കുക.
3. രണ്ട് കപ്പ്  പാലും അരക്കപ്പ് പഞ്ചസാരയും അടുപ്പിൽ വച്ച്  തിളയ്ക്കുമ്പോൾ കലക്കി വച്ച കോഫി മിശ്രിതം ഒഴിച്ച് നന്നായി ഇളക്കി യോജിപ്പിക്കുക.  
4. ഇത് തിളയ്ക്കുമ്പോൾ കോൺഫ്ലവർ മിശ്രിതം കൂടി ഒഴിച്ച് കൈവിടാതെ ഇളക്കുക. കുറുകുമ്പോൾ തീ  ഓഫ് ചെയ്ത് വെണ്ണ തടവിയ പാത്രത്തിലേക്ക് ഒഴിക്കുക. മൂന്ന് മണിക്കൂർ ഫ്രിഡ്ജിൽ  തണുക്കാൻ വയ്ക്കുക.  
5. പുഡ്ഡിങ് തണുത്ത ശേഷം  ചോക്ലേറ്റ് സിറപ്പും സ്ട്രോബെറിയും ബ്ലൂ ബെറിയും വെച്ച് അലങ്കരിച്ച് വിളമ്പാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com