ADVERTISEMENT

ചൂട് ചോറിന്റെയും കഞ്ഞിയുടെയും  കഴിക്കാൻ ഈ ഒരു കഷ്ണം മീൻ വറുത്തത് മാത്രം മതി.

ചേരുവകൾ:

  • മീൻ (ദശക്കട്ടിയുള്ള ഏതു മീനും) - 1 കിലോഗ്രാം
  • ഇഞ്ചി - 2 ചെറിയ കഷണം 
  • വെളുത്തുള്ളി - 3,4 അല്ലി 
  • ചെറിയ ഉള്ളി - 8,9 എണ്ണം 
  • പെരുംഞ്ചീരകം  - ഒരു ടേബിൾ സ്പൂൺ 
  • ഉലുവ - 1/2 ടീസ്പൂൺ 
  • മഞ്ഞൾപ്പൊടി - 1 ടീസ്പൂൺ 
  • മുളകുപൊടി - 2 ടേബിൾ സ്പൂൺ 
  • ഉപ്പ് - ആവശ്യത്തിന് 
  • കറിവേപ്പില - ആവശ്യത്തിന് 
  • വിനാഗിരി - ഒരു ടേബിൾ സ്പൂൺ 
  • എണ്ണ - വറുക്കാൻ ആവശ്യത്തിന് 

തയാറാക്കുന്ന വിധം:

  • കഴുകി വൃത്തിയാക്കിയ മീൻ നന്നായി വരഞ്ഞെടുക്കുക. 
  • ഇഞ്ചി ,വെളുത്തുള്ളി, ചെറിയ ഉള്ളി, ജീരകം, ഉലുവ, മുളകുപൊടി, മഞ്ഞൾപ്പൊടി, ഉപ്പ്, വിനാഗിരി എല്ലാം നന്നായി അരച്ചെടുക്കുക. ശേഷം വരഞ്ഞു വച്ചിരിക്കുന്ന മീനിലേക്ക് നന്നായി തേച്ചു പിടിപ്പിക്കുക. ഒന്നോ രണ്ടോ മണിക്കുർ മസാല തേച്ചു വയ്ക്കുക. 
  • ശേഷം ചൂടായ പാനിൽ എണ്ണ ഒഴിച്ച് അതിലേക്ക് ആദ്യം കറിവേപ്പില ഇട്ടുകൊടുക്കുക. പിന്നീട് മസാല തേച്ചു പിടിപ്പിച്ച മീൻ ഓരോന്നായി എണ്ണയിലേക്ക് ഇട്ടു കൊടുക്കുക.
  • ഒരു ഭാഗം വെന്തശേഷം തിരിച്ചിട്ടു കൊടുക്കുക. രുചിയേറിയ വറുത്ത മീൻ തയാർ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com