ADVERTISEMENT

വളരെ എളുപ്പത്തിൽ തയാറാക്കാൻ പറ്റുന്ന ടേസ്റ്റി ആയിട്ടുള്ള ഒരു മിൽക്ക് ആൻഡ് കാരമേൽ പുഡ്ഡിങ്.

മിൽക്ക് ലെയർ തയാറാക്കാൻ

  •  ബട്ടർ                                 - 3 ടേബിൾസ്പൂൺ 
  • മൈദ                                - 1 / 4  കപ്പ് + 1 ടേബിൾസ്പൂൺ 
  • പഞ്ചസാര                      - 4 ടേബിൾസ്പൂൺ 
  • പാൽ                                  - 2 കപ്പ് 
  • വാനില എസൻസ്‌ - 1  ടീസ്പൂൺ 

കാരമൽ ലെയർ തയാറാക്കാൻ

  • പഞ്ചസാര                     - 1/ 2  കപ്പ് 
  • വെള്ളം                           - 1 കപ്പ് 
  • കോൺഫ്ലോർ            - 1 ടേബിൾസ്പൂൺ 

 

കാരമൽ തയാറാക്കുന്ന വിധം :

ഒരു കപ്പ് വെള്ളത്തിൽ ഒരു ടേബിൾസ്പൂൺ കോൺഫ്ലോർ  കലക്കി വയ്ക്കുക. 

ഒരു ഫ്രൈയിങ് പാൻ ചൂടാക്കി അതിലേക്ക് പഞ്ചസാരയും 2 ടേബിൾസ്പൂൺ വെള്ളവും ഒഴിച്ച് ചൂടാക്കുക . പഞ്ചസാര കാരമലൈസ് ആകാൻ തുടങ്ങുമ്പോൾ (കളർ മാറി ബ്രൗൺ നിറം ആകാൻ തുടങ്ങുമ്പോൾ ) നന്നായിട്ട് ഇളക്കി കൊടുക്കുക. 

പഞ്ചസാര നല്ല ബ്രൗൺ നിറത്തിലാകുമ്പോൾ ആദ്യം കലക്കി വച്ച കോൺഫ്ലോർ മിക്സ് നന്നായി യോജിപ്പിച്ച് ഒഴിച്ച് കൊടുക്കുക. ഇത് തിളപ്പിച്ചതിനു ശേഷം ഒരു മീഡിയം തീയിൽ  5 മിനിറ്റോളം ഇളക്കി കൊടുക്കുക. അതിനു ശേഷം സ്റ്റൗ ഓഫ് ചെയ്ത് മാറ്റി വയ്ക്കുക 

മിൽക്ക് ലെയർ തയാറാക്കുന്ന വിധം :

  • ഒരു പാൻ ചൂടാക്കി അതിലേക്ക് ബട്ടർ ഇട്ട് ഉരുക്കി എടുക്കുക. ഇതിലേക്ക് മൈദ ചേർത്ത് നന്നായി ഇളക്കി കൊടുക്കുക .
  • മൈദ നന്നായി ചൂടായി അതിന്റെ പച്ചമണം മാറി റോസ്റ്റ് ആയി വരുമ്പോൾ അതിലേക്ക് പാൽ ഒഴിച്ച് നന്നായി ഇളക്കി കൊടുക്കുക . 
  • അതിനു ശേഷം ഒരു ടീസ്പൂൺ വാനില എസൻസ് ചേർത്ത് കൊടുക്കുക. പാൽ നന്നായി കുറുകി വരുന്നത് വരെ നന്നായി ഇളക്കികൊണ്ടേയിരിക്കുക . 
  • ഇനി സ്റ്റൗ ഓഫ് ചെയ്ത് ഈ മിക്സ് സെറ്റ് ചെയ്യാൻ തയാറാക്കി വച്ചിരിക്കുന്ന പാത്രത്തിലേക്ക് മാറ്റുക.  ഇതിന്റെ മുകളിലേക്ക് ആദ്യം തയാറാക്കി വച്ചിരിക്കുന്ന കാരമൽ ലെയർ ഒഴിച്ച് കൊടുക്കുക. 
  • ഇത് ചൂടാറിയതിനു  ശേഷം ഫ്രിഡ്ജിൽ വച്ച് 4 മണിക്കൂറെങ്കിലും തണുപ്പിച്ചതിനു ശേഷം ഉപയോഗിക്കാം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com