ADVERTISEMENT

പച്ചക്കറി കഴിക്കാത്ത കുട്ടികളും ഇങ്ങനെ കൊടുത്താൽ വീണ്ടും ചോദിച്ച് വാങ്ങി കഴിക്കും.

ചേരുവകൾ 

  • എണ്ണ - രണ്ട് വലിയ സ്പൂൺ 
  • സവാള പൊടിയായി അരിഞ്ഞത് – അര കപ്പ്‌ 
  • ഇഞ്ചി പൊടിയായി അരിഞ്ഞത് - ഒരു ചെറിയ സ്പൂൺ 
  • പച്ചമുളക് പൊടിയായി അരിഞ്ഞത് - 1 ടീസ്പൂൺ 
  • കാരറ്റ് പൊടിയായി അരിഞ്ഞത് - അര കപ്പ് 
  • കാബേജ് പൊടിയായി അരിഞ്ഞത് - അര കപ്പ് 
  • കാപ്സികം പൊടിയായി അരിഞ്ഞത് - അര കപ്പ്‌ 
  • വെണ്ണ - ഒരു വലിയ സ്പൂൺ 
  • മൈദ - ഒരു വലിയ സ്പൂൺ 
  • പാൽ - അരക്കപ്പ് 
  • ഉപ്പ്, കുരുമുളക് പൊടി - പാകത്തിന് 

പാൻ കേക്കിന് 

  • മൈദ - ഒരു കപ്പ്‌ 
  • പാൽ - ഒരു കപ്പ്‌ 
  • വെള്ളം - ഒരു കപ്പ്‌ 
  • മുട്ട - ഒന്ന്, നന്നായി അടിച്ചത് 
  • ഉപ്പ് - ഒരു നുള്ള് 
  • മുട്ടുടെ വെള്ള - ഒരു മുട്ടയുടേത്
  • റൊട്ടിപ്പൊടി - പാകത്തിന് 
  • എണ്ണ - വറുക്കാൻ ആവശ്യത്തിന് 

തയാറാക്കുന്ന വിധം 

മുട്ടയും മൈദയും പാലും വെള്ളവും ഉപ്പും ചേർത്ത് ആദ്യം തന്നെ ഒരു മാവ് തയാറാക്കി വയ്ക്കണം. 

ശേഷം എണ്ണ ചൂടാക്കി പച്ചമുളകും ഇഞ്ചിയും വഴറ്റിയ ശേഷം പച്ചക്കറികളെല്ലാം ചേർത്ത് പാകത്തിന് ഉപ്പും ചേർത്ത് രണ്ട് മിനിറ്റ് വേവിക്കാം. വേവായാൽ പച്ചക്കറികൾ പാനിന്റെ അരികിലേക്കു മാറ്റി വെണ്ണ ഒഴിച്ച് മൈദ ചേർത്ത് മെല്ലെ മൊരിയിച്ചെടുക്കുക. ഇതിലേക്ക് പാൽ ചേർത്തിളക്കി കുറുകുമ്പോൾ വഴറ്റിയ കൂട്ട് നടുവിലേക്കു തട്ടിയിട്ടു നന്നായി യോജിപ്പിച്ച് ഉപ്പും കുരുമുളകുപൊടിയും പാകത്തിന് ചേർക്കണം.

ചൂടായ തവയിൽ മാവ് കോരിയൊഴിച്ചു കനം കുറഞ്ഞ നേരിയ പാൻ കേക്കുകൾ ചുട്ടെടുക്കാം. ഇതിന്റെ ഒരുഭാഗത്തു ഫില്ലിംഗ് വച്ച് ഇരുവശവും അകത്തേക്ക് മടക്കി നന്നായി അമർത്തി റോൾ ചെയ്തെടുക്കണം. മൈദ അൽപ്പം വെള്ളത്തിൽ കുഴച്ചത് കൊണ്ട് അറ്റം ഒട്ടിച്ചു മുട്ടവെള്ള അടിച്ചതിൽ മുക്കി, റൊട്ടിപ്പൊടിയിൽ പൊതിഞ്ഞു ചൂടായ എണ്ണയിൽ ഗോൾഡൻബ്രൗൺ നിറത്തിൽ വറുത്ത് കോരുക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com