ADVERTISEMENT

ചിക്കൻ രുചികൾ എണ്ണിയാൽ തീരില്ല, ഒരു ടിക്ക മസാല പരിചയപ്പെട്ടാലോ?

ചേരുവകൾ 

  • ചിക്കൻ - 1/2 കിലോഗ്രാം 
  • സവാള - 2 എണ്ണം 
  • തക്കാളി - 2 എണ്ണം (അരച്ചത് ) 
  • ഇഞ്ചിവെളുത്തുള്ളി അരച്ചത് - 1 ടേബിൾസ്പൂൺ 
  • കാശ്മീരി മുളകുപൊടി - 3 ടേബിൾസ്പൂൺ 
  • മഞ്ഞൾപ്പൊടി - 1/4 ടീസ്പൂൺ 
  • ജീരകപ്പൊടി - അര ടീസ്പൂൺ 
  • ഗരം മസാല - 1 ടീസ്പൂൺ 
  • തൈര് - 2 ടേബിൾസ്പൂൺ 
  • നാരങ്ങാനീര് - 2 ടേബിൾസ്പൂൺ 
  • മല്ലിയില - ഒരു പിടി 
  • വെണ്ണ - 3-4 ടേബിൾസ്പൂൺ 
  • വെജിറ്റബിൾ ഓയിൽ - 3 ടേബിൾസ്പൂൺ 
  • കുക്കിങ് ക്രീം - 3 ടേബിൾസ്പൂൺ 
  • കസൂരിമേത്തി - 1 ടേബിൾസ്പൂൺ 
  • ഉപ്പ്   - ആവശ്യത്തിന് 

 

തയാറാക്കുന്ന വിധം

ആദ്യം തന്നെ ചിക്കനിൽ മസാല പുരട്ടി വയ്ക്കണം, ശേഷം ഓയിലിൽ വറുത്തെടുക്കാം. ഒരു പാനിൽ ഓയിൽ ഒഴിച്ച് അതിൽ സവാളയും ഇഞ്ചി വെളുത്തുള്ളി അരച്ചതും മസാലയും ചേർത്ത് വഴറ്റാം. ഇതിൽ അരച്ച് വച്ച തക്കാളി ചേർത്ത് വീണ്ടും വഴറ്റാം. ഇതിൽ വറുത്തുവച്ച ചിക്കൻ ചേർക്കാം. ഇതിൽ ചെറുചൂടുവെള്ളം ചേർക്കാം, കുറച്ച് സമയം അടച്ചുവച്ച ശേഷം  മല്ലിയിലയും ക്രീമും വെണ്ണയും കസൂരിമേത്തിയിലയും ചേർത്ത് ഇളക്കാം. നല്ല രുചിയുള്ള ചിക്കൻ ടിക്ക മസാല തയാർ.


English Summary : Chicken Tikka masala is a dish consisting of roasted marinated chicken chunks in spiced curry sauce.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com