ADVERTISEMENT

ചൈനീസ് വിഭവങ്ങളുടെ കൂടെ ഒഴിച്ചു കൂടാനാവാത്ത സ്പൈസി സോസാണിത്, ഉണക്കമുളകാണ് ഇതിലെ താരം, തയാറാക്കി കുപ്പിയിൽ അടച്ച് മൂന്ന് മാസത്തോളം ഫ്രിഡ്ജിൽ സൂക്ഷിക്കാം.

ചേരുവകൾ

  • കാശ്മീരി മുളക് – 25 എണ്ണം
  • ഇഞ്ചി ചെറുതായി അരിഞ്ഞത് – രണ്ട് ടേബിൾ സ്പൂൺ
  • വെളുത്തുള്ളി പൊടിയായി അരിഞ്ഞത് – 4 ടേബിൾ സ്പൂൺ
  • മല്ലിയില തണ്ട് അരിഞ്ഞത് – ഒരു ടേബിൾ സ്പൂൺ
  • പഞ്ചസാര – ഒരു ടേബിൾ സ്പൂൺ
  • കുരുമുളകുപൊടി – അര ടേബിൾ സ്പൂൺ
  • ടൊമാറ്റോ സോസ് – ഒരു ടേബിൾ സ്പൂൺ
  • സോയസോസ് – ഒരു ടേബിൾ സ്പൂൺ
  • കോൺഫ്ലോർ – ഒരു ടേബിൾസ്പൂൺ
  • വിനാഗിരി – 2 ടേബിൾ സ്പൂൺ

 

തയാറാക്കുന്ന വിധം:

  • ആദ്യമായി ഒരു ബൗളിലേക്ക് മുളക് ഇടുക അതിലേക്ക് നന്നായി തിളച്ചുകൊണ്ടിരിക്കുന്ന വെള്ളം ഒഴിച്ച് ഒരു 15 മിനിറ്റ് മാറ്റി വയ്ക്കുക.
  • അതിനുശേഷം മുളക് രണ്ടു സ്പൂൺ വെള്ളം ചേർത്ത് നന്നായി അരച്ചെടുക്കുക. ചട്നി തയാറാക്കാനായി ഒരു പാൻ അടുപ്പിൽ വയ്ക്കുക നന്നായി ചൂടായി വരുമ്പോൾ അതിലേക്ക് നാല് ടേബിൾ സ്പൂൺ എണ്ണ ഒഴിക്കുക. അതിലേക്ക് പൊടിയായി അരിഞ്ഞു വച്ചിരിക്കുന്ന വെളുത്തുള്ളി ,ഇഞ്ചി എന്നിവ ചേർത്ത് പച്ചമണം മാറിവരുമ്പോൾ അരച്ചുവച്ചിരിക്കുന്ന മുളക് ചേർത്ത് നന്നായി വഴറ്റിയെടുക്കുക.
  • ഇതിലേക്ക് ഒരു ഗ്ലാസ് വെള്ളം ഒഴിച്ച് എണ്ണ തെളിയും വരെ മൂടിവെച്ച് വേവിച്ചെടുക്കുക ഇനി ഇതിലേക്ക് വിനിഗർ, സോയാസോസ് ,ടൊമാറ്റോ സോസ് ,കുരുമുളകുപൊടി, ഉപ്പ് ,പഞ്ചസാര, എന്നിവ ചേർത്ത് നന്നായി ഇളക്കുക. ഇനി ഇതിലേക്ക് ഒരു സ്പൂൺ കോൺഫ്ലോർ അൽപം വെള്ളം ചേർത്ത് നന്നായി യോജിപ്പിച്ച് 5 മിനിറ്റ് നേരം നന്നായി ഇളക്കിയെടുക്കാം. 
  • അങ്ങനെ റസ്റ്റോറൻറ് സ്റ്റൈൽ ഷെസ്വാൻ ചട്നിറെഡിയായിട്ടുണ്ട്. ചൂട് ആറിയതിനു ശേഷം എയർ ടൈറ്റ് ബോട്ടിലിൽ നന്നായി അടച്ചു സൂക്ഷിക്കാം.

English Summary : Home made Restaurant Style Schezwan Chutney 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com