ADVERTISEMENT

അത്താഴത്തിനു  കഞ്ഞി കുടിക്കുമ്പോഴുള്ള സുഖം ഒന്നു വേറെയല്ലേ? മിക്കവാറും നല്ല തേങ്ങ ചമ്മന്തിയോ, പയർ തോരനോ, പപ്പടവും ഒക്കെ ആവും കഞ്ഞിയുടെ കൂടെ കഴിക്കാറുള്ളത്. എന്നാൽ കഞ്ഞിക്ക് പറ്റിയ ഒരു ബെസ്റ്റ് കോമ്പിനേഷനാണ്  വൻപയർ വറ്റിച്ചത്. ഉണ്ടാക്കാനും എളുപ്പം, ഉഗ്രൻ രുചിയും.

ചേരുവകൾ

  • വൻപയർ - അര കപ്പ്‌
  • തേങ്ങ ചിരകിയത് - അര കപ്പ്‌
  • തക്കാളി - 1
  • മുളകുപൊടി - 1 ടേബിൾസ്പൂൺ
  • മല്ലിപ്പൊടി - 1 ടേബിൾസ്പൂൺ
  • കടുക് - 1/4 ടീസ്പൂൺ
  • വെളിച്ചെണ്ണ
  • ചെറിയ ഉള്ളി - 6 എണ്ണം 
  • കറിവേപ്പില
  • ഉപ്പ്
  • ഉണക്കമുളക് - 3 എണ്ണം 

 

പാകം ചെയ്യുന്ന വിധം

ആദ്യം വെള്ളത്തിൽ കുതിർത്ത പയർ ഉപ്പ് ചേർത്ത് പ്രഷർ കുക്കറിൽ വേവിച്ചെടുക്കുക. 

ഈ സമയം തേങ്ങ, മുളകുപൊടി, മല്ലിപ്പൊടി, തക്കാളി ഇതെല്ലാം  മയത്തിൽ അരച്ചെടുക്കണം എന്നിട്ട് ഈ അരപ്പ് വേവിച്ച പയറിൽ ചേർത്ത് ചൂടാക്കിയതിന് ശേഷം വേറെ ഒരു പാൻ വെച്ച് എണ്ണ ചൂടാക്കി കടുക് പൊട്ടിക്കുക അതിന് ശേഷം ചെറിയ ഉള്ളി കറിവേപ്പില വറ്റൽമുളക് എല്ലാം ചേർത്ത് നന്നായി മൂപ്പിക്കുക എന്നിട്ട് പയർ ചേർത്ത് നന്നായി വറ്റിച്ചെടുക്കണം.

English Summary : Vanpayar Vattichath Nadan Recipe

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com