ADVERTISEMENT

രുചികരമായ പലഹാരം നുറുക്ക് ഗോതമ്പ് ഉപയോഗിച്ച് തയാറാക്കുന്നത് എങ്ങനെയെന്നു നോക്കാം.

ചേരുവകൾ :

1. നുറുക്ക് ഗോതമ്പ് -1 കപ്പ്‌
2. ഉഴുന്ന് - 1/2 കപ്പ്
3. സവാള അരിഞ്ഞത് - ഒരു ചെറിയ കഷ്ണം
4. ഇഞ്ചി അരിഞ്ഞത് - ചെറിയ കഷ്ണം
5. പച്ചമുളക് അരിഞ്ഞത് - 2 എണ്ണം
6. കുരുമുളക് - 1 ടീസ്പൂൺ
7.കറിവേപ്പില - അരിഞ്ഞത്
8. മല്ലിയില - അരിഞ്ഞത്
9. അരിപ്പൊടി - 11/2 – 2 ടേബിൾ സ്പൂൺ
10. ഉപ്പ്
11. എണ്ണ - വറുക്കാൻ ആവശ്യത്തിന്

തയാറാക്കുന്ന വിധം :

നുറുക്കു ഗോതമ്പും ഉഴുന്നും 6 മണിക്കൂർ വെള്ളത്തിൽ കുതിർത്ത് വയ്ക്കുക. 

അതിനുശേഷം നന്നായി കഴുകി വെള്ളം എല്ലാം കളഞ്ഞ് ഒട്ടും വെള്ളം ഒഴിക്കാതെ നന്നായി അരച്ചെടുക്കുക. 

അതിലേക്ക്  സവാള, ഇഞ്ചി, പച്ചമുളക്, കുരുമുളക്, കറിവേപ്പില, മല്ലിയില, ഉപ്പ് എന്നിവ ചേർത്ത് ഇളക്കി യോജിപ്പിക്കുക. 

അതിലേക്കു അരിപ്പൊടി ഇട്ട് ഇളക്കുക. എണ്ണ നന്നായി ചൂടായാൽ രണ്ടു കൈയും വെള്ളത്തിൽ ഒന്ന് മുക്കിയ ശേഷം മാവ് കുറച്ച് എടുത്തു കൈയിൽ വച്ചു പരത്തി നടുവിൽ ഓട്ട ഇടുക (ഉഴുന്ന് വട തയാറാക്കുന്നത് പോലെ). ചൂടായ എണ്ണയിൽ മീഡിയം തീയിൽ നല്ല ബ്രൗൺ കളറാകുന്നതുവരെ വറുത്തു കോരുക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com