ചോറിനൊപ്പം മാങ്ങാ ചമ്മന്തി കഴിക്കാന്‍ ആര്‍ക്കാണ് ഇഷ്ടമല്ലാത്തത്...
ചേരുവകൾ
- മാങ്ങ -1
- നാളികേരം ചിരകിയത് - 1 കപ്പ്
- ചെറിയ ഉള്ളി - 2 എണ്ണം
- പച്ചമുളക് - 3 എണ്ണം
- ഉപ്പ് - ആവശ്യത്തിന്
തയാറാക്കുന്ന വിധം
- മാങ്ങ തൊലിചെത്തി ചെറിയ കഷ്ണങ്ങളാക്കി മുറിച്ചെടുക്കുക.
- ഒരു മിക്സിയുടെ ജാറിലേക്ക് മാങ്ങ കഷ്ണങ്ങളും ചെറിയ ഉള്ളി, പച്ചമുളക്, കുറച്ച് ഉപ്പ് എന്നിവ ചേർത്ത് അരച്ചെടുക്കുക.
- ഇതിലേക്ക് നാളികേരവും കുറച്ച് ഉപ്പും കൂടി ചേർത്ത് ഒന്ന് കൂടി അടിച്ചെടുക്കുക (നാളികേരം കൂടുതൽ അരയ്ക്കരുത് ).