മീൻ കറിയെ തോൽപ്പിക്കും രുചിയിൽ വെണ്ടയ്ക്ക പുളിങ്കറി
Mail This Article
×
മീൻ കറിക്ക് പകരം രുചികരമായ ഒരു വെണ്ടയ്ക്കാ പുളിങ്കറി എങ്ങനെ തയാറാക്കാമെന്നു നോക്കാം. പിറ്റേ ദിവസത്തേക്ക് അസാധ്യ ടേസ്റ്റാണ് ഈ കറിക്ക്.
ചേരുവകൾ
- വെണ്ടയ്ക്ക -8-10
- സവാള -1/4
- തക്കാളി
- വെളുത്തുള്ളി -1
- ഇഞ്ചി
- കറിവേപ്പില
- എണ്ണ -1 ടേബിൾസ്പൂൺ
- കായം
- ഉലുവ
- കടുക് - 1/2 ടീസ്പൂൺ
- മല്ലിപ്പൊടി - 2 ടീസ്പൂൺ
- കാശ്മീരിമുളകു പൊടി - 1 ടീസ്പൂൺ
- മഞ്ഞൾപ്പൊടി - 1/4 ടീസ്പൂൺ
- പുളി
- ഉപ്പ്
തയാറാക്കുന്ന വിധം
- ഒരു ചട്ടിയിൽ 1 ടേബിൾസ്പൂൺ എണ്ണ ചൂടാക്കുക.
- കടുക്, ജീരകം, ചുവന്ന മുളക്, കറിവേപ്പില എന്നിവ വറക്കുക.
- അടുത്തതായി അരിഞ്ഞ വെണ്ടയ്ക്ക ചേർത്ത് ചെറുതായി വരട്ടി എടുക്കുക.
- എന്നിട്ട് സവാള , ഇഞ്ചി, വെളുത്തുള്ളി എന്നിവ ചേർത്ത് വരട്ടുക.
- തക്കാളി കഷ്ണങ്ങൾ, മഞ്ഞൾപ്പൊടി, മുളകുപൊടി, മല്ലിപ്പൊടി, കായം, ഉലുവാപ്പൊടി എന്നിവ ചേർക്കുക. അവയുടെ പച്ച മണം ഇല്ലാതാകുന്നതുവരെ വഴറ്റുക.
- 1 കപ്പ് ചൂടുവെള്ളവും പുളിയും ചേർക്കുക. മൂടി വച്ച് 10 മിനിറ്റ് വേവിക്കുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.