ADVERTISEMENT

പ്രത്യേകിച്ചു കറികൾ ഒന്നും ഇല്ലാത്തപ്പോൾ പെട്ടെന്ന് ഉണ്ടാക്കുന്ന ഒരു വിഭവം ആണ് ഓംലറ്റ് അല്ലെങ്കിൽ മുട്ട ചിക്കി പൊരിച്ചത്.  ഈ മുട്ട ചിക്കി പൊരിച്ചതിനെ  കളർഫുള്ളും ഹെൽത്തിയും ടേസ്റ്റിയുമായി മാറ്റിയാലോ. അതാണ്  മിക്സഡ് വീഗൻ എഗ്ഗ്. പച്ചക്കറികളുടെയും മുട്ടയുടെയും പോഷണം ഒന്നിച്ച് ഉറപ്പാക്കാൻ പറ്റുന്ന വിഭവം.

ചേരുവകൾ

  • മുട്ട - 3 എണ്ണം
  • സവാള പൊടിയായി അരിഞ്ഞത് - 1/4 കപ്പ്‌
  • കാരറ്റ് പൊടിയായി അരിഞ്ഞത് -2 ടേബിൾസ്പൂൺ
  • കാബേജ് പൊടിയായി അരിഞ്ഞത് - 2 ടേബിൾസ്പൂൺ
  • കോവയ്ക്ക പൊടിയായി അരിഞ്ഞത് - 2 ടേബിൾസ്പൂൺ
  • പച്ചമുളക് - 1 ടീസ്പൂൺ
  • ഇഞ്ചി - 1 ടീസ്പൂൺ
  • ഉപ്പ് – ആവശ്യത്തിന്
  • തേങ്ങാ ചിരകിയത് - 2 ടേബിൾസ്പൂൺ
  • മുളകുപൊടി -1/4 ടീസ്പൂൺ
  • കുരുമുളക് പൊടി - 1/4 - 1/2 ടീസ്പൂൺ
  • വെളിച്ചെണ്ണ -1 ടേബിൾസ്പൂൺ

 

പാകം ചെയ്യുന്ന വിധം

ഒരു ഫ്രൈയിങ് പാനിൽ എണ്ണ ഒഴിച്ച് ചൂടായ ശേഷം സവാള, കാരറ്റ്, കാബേജ്, കോവയ്ക്ക, പച്ചമുളക്, ഇഞ്ചി എല്ലാം കൂടി ചേർത്ത് വഴറ്റി എടുക്കണം. പച്ചക്കറികൾ വഴന്ന ശേഷം ഉപ്പ്, തേങ്ങ എന്നിവ ചേർത്ത് നന്നായി വഴറ്റുക. അതിന് ശേഷം ഇതിലേക്ക് മുളകുപൊടി, കുരുമുളക് പൊടി എന്നിവ ചേർത്ത് വഴറ്റണം. അതു കഴിഞ്ഞ് ഈ കൂട്ടിലേക്ക് മുട്ട പൊട്ടിച്ചൊഴിച്ചു നന്നായി ഇളക്കി യോജിപ്പിക്കുക. ഇതിലേക്ക് ആവശ്യത്തിന് കറിവേപ്പില കൂടി ചേർത്ത് നന്നായി ചിക്കി എടുത്ത് ചൂടോടെ ചപ്പാത്തിക്കോ ചോറിനോ ഒപ്പം വിളമ്പാം.

English Summary : Scrambled Eggs, easy Vegan Recipe 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com