ADVERTISEMENT

പുതുരുചികൾ വീട്ടിൽ തന്നെ പരീക്ഷിക്കാം, കുട്ടികൾക്കും മുതിർന്നവർക്കും ഇഷ്ടപ്പെടുന്നൊരു പിത്​സ രുചി.

ചേരുവകൾ :

പിത്​സ ബേസിന് വേണ്ടത് :

  • മൈദ - 1 1/2 കപ്പ്‌
  • യീസ്റ്റ് - 1 ടീസ്പൂൺ
  • ഒലിവ് / വെജിറ്റബിൾ ഓയിൽ - 1 ടീസ്പൂൺ
  • പിത്​സ സീസണിങ് - 1/2 ടീസ്പൂൺ
  • ഇളം ചൂടുവെള്ളം - 1/2 കപ്പ്‌
  • പഞ്ചസാര - 1 ടീസ്പൂൺ
  • ഉപ്പ് - 1 ടീസ്പൂൺ

ഇൻസ്റ്റന്റ് പിത്​സ സോസിനായി :

  • ടൊമാറ്റോ സോസ് - 1/4 കപ്പ്‌
  • പാപ്രിക്ക പൗഡർ- 1/2 ടീസ്പൂൺ
  • പിത്​സ സീസണിങ് - 1/2 ടീസ്പൂൺ
  • ചില്ലി ഫ്ലേക്‌സ്‌ - 1 ടീസ്പൂൺ
  • വെളുത്തുള്ളി ചെറുതായി അരിഞ്ഞത് - 1
  • ഒലിവ് / വെജിറ്റബിൾ ഓയിൽ -1 ടീസ്പൂൺ
  • ഉപ്പ് – ആവശ്യത്തിന്

ടോപ്പിങ്ങിനായി :

  • മൊസെറല്ല ചീസ് ഗ്രേറ്റ് ചെയ്തത് - 100 ഗ്രാം
  • സവാള അരിഞ്ഞത് - 1
  • കാപ്‌സിക്കം അരിഞ്ഞത് - 1/2 കപ്പ്‌
  • ബോൺലസ് ചിക്കൻ - 150 ഗ്രാം
  • ഒലിവ് ആവശ്യത്തിന്
  • ഹാലപിനോ ആവശ്യത്തിന്

തയാറാക്കുന്ന വിധം :

• ഒരു ബൗളിൽ ഇളം ചൂടുവെള്ളവും പഞ്ചസാരയും ഇട്ട് പഞ്ചസാര ഇളക്കി അലിയിച്ചെടുക്കുക. ഇതിൽ യീസ്റ്റ് കൂടിയിട്ട്, ഇളക്കി യോജിപ്പിച്ച് 15 മിനിറ്റ് മാറ്റി വയ്ക്കുക. 15 മിനിറ്റിന് ശേഷം യീസ്റ്റ് പുളിച്ചിട്ടുണ്ടാകും.

• ഇതിൽ മൈദ, ഉപ്പ്, പിത്​സ സീസണിങ്, ഓയിൽ എന്നിവ കൂടിയിട്ട് ഹാൻഡ് മിക്സർ കൊണ്ടോ അഥവാ കൈകൊണ്ടോ നന്നായി കുഴച്ച് എടുക്കുക.

• കുഴച്ച മാവ് നല്ല സോഫ്റ്റ്‌ ആയിരിക്കും. ഇത് ഒരു ഓയിൽ തടവിയ ബൗളിൽ വച്ച് തുണികൊണ്ട് മൂടി 1 മണിക്കൂർ മാറ്റി വയ്ക്കുക.

• പിത്​സ സോസ് ഉണ്ടാക്കാനായി ഒരു പാത്രത്തിൽ ടൊമാറ്റോ സോസ്, പാപ്രിക്ക പൗഡർ, പിത്​സ സീസണിങ്, ചില്ലി ഫ്ലേക്‌സ്‌, വെളുത്തുള്ളി, ഓയിൽ, ആവശ്യത്തിന് ഉപ്പും ചേർത്ത് ഇളക്കി മാറ്റിവയ്ക്കുക.

• ഒരു ഫ്രൈയങ് പാനിൽ മീഡിയം തീയിൽ കുറച്ച് ഓയിൽ ഒഴിച്ച് കൊടുക്കുക. ഇതിൽ ചിക്കനും ആവശ്യത്തിന് പാപ്രിക്ക പൗഡറും ഉപ്പും ഒറിഗാനോയും കൂടി ചേർത്ത് ചിക്കൻ വേവിച്ചെടുക്കുക.

• 1 മണിക്കൂർ കഴിയുമ്പോൾ മാവ് പൊങ്ങിവന്നിട്ടുണ്ടാകും, ഇതൊന്ന് കുഴച്ച് കൊടുക്കുക എന്നിട്ട് റൗണ്ട് ഷേപ്പിൽ പരത്തി ഒരു പാത്രത്തിൽ ബേസ് വെച്ചുകൊടുക്കുക. ഫോർക്ക്കൊണ്ട് ബേസിൽ കുത്തികൊടുക്കുക.

• ബേസിന്റെ മുകളിലായി സോസ് നന്നായി പുരട്ടുക. അതിന്റെയും മുകളിലായി സവാളയും കാപ്‌സിക്കവും ചിക്കനും ഒലിവും ഹാലപിനോയും അതിന്റെ മുകളിലായി ചീസും വിതറി കൊടുക്കുക.

• പ്രീ ഹീറ്റ് ചെയ്ത അവ്നിൽ‍ 180 ഡിഗ്രിയിൽ 25 - 30 മിനിറ്റ് ബേക്ക് ചെയ്ത് എടുക്കുക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com