ADVERTISEMENT

നറുനീണ്ടി അല്ലെങ്കിൽ നന്നാറി എന്നറിയപ്പെടുന്ന ഔഷധസസ്യം കൊണ്ടുള്ള സിറപ്പ് വളരെ എളുപ്പത്തിൽ വീട്ടിൽത്തന്നെ ഉണ്ടാക്കാം. പടർന്ന് വളരുന്ന ഒരു സസ്യമാണ്‌ നറുനീണ്ടി (നന്നാറി). ധാരാളം വേരുകളുള്ള ഇതിന്റെ കിഴങ്ങ് രൂക്ഷഗന്ധമുള്ളതും ഔഷധഗുണമുള്ളതുമാണ്. ആയുർവേദമരുന്നുകളുടെ നിർമ്മാണത്തിന് ഇതിന്റെ കിഴങ്ങ് ഉപയോഗിക്കാറുണ്ട്. സർബത്ത് തുടങ്ങിയ ശീതളപാനീയങ്ങൾ നിർമ്മിക്കുന്നതിനും നന്നാറി ഉപയോഗിക്കുന്നു.

  • നന്നാറി വൈദ്യശാലകളിലോ കടകളിലോ വാങ്ങിക്കാൻ കിട്ടും. 
  • നന്നാറി കുറച്ചുനേരം വെള്ളത്തിൽ  കുതിർത്തുവയ്ക്കുക. ശേഷം നന്നായി കഴുകി ചതക്കുക. 

.ചേരുവകൾ :

  • നന്നാറി –  4-5
  • ഗ്രാമ്പു - 4 
  • ഏലക്കായ - 3 
  • പഞ്ചസാര - ആവശ്യത്തിന് 

തയാറാക്കുന്ന വിധം

  • ഒരു അടികട്ടിയുള്ള പാത്രത്തിൽ പഞ്ചസാര ഇട്ട് നന്നായി  ഇളക്കിക്കൊണ്ടിരിക്കുക ബ്രൗൺ നിറമാവുന്നതുവരെ. ശേഷം ഇതിലേക്ക് ഒരു പാത്രം വെള്ളം ഒഴിച്ച് തിളപ്പിക്കുക. ഗ്രാമ്പു, ഏലക്കായ, ചതച്ച നന്നാറി എന്നിവ ഇട്ട് തിളപ്പിക്കുക. ചൂട് കുറഞ്ഞശേഷം അരിച്ചു ഒരു കുപ്പിയിലാക്കി ഫ്രിഡ്ജിൽ സൂക്ഷിക്കാം.
  • നന്നാറിയുടെ ചെളി പോവുന്നതിനായിട്ടാണ് ചിലർ മുട്ടയും ചേർത്താണ് സിറപ്പ് തയാറാക്കുന്നത്. 
  • ഈ സിറപ്പിൽ നിന്നും ആവശ്യമുള്ളപ്പോൾ സർബത്ത് ഉണ്ടാക്കാം
  • അതിനായി ഒരു ഗ്ലാസിൽ സിറപ്പ് കുറച്ച് ഒഴിച്ച് നാരങ്ങ പിഴിഞ്ഞ് വെള്ളമോ സോഡയോ ചേർത്ത് ഉണ്ടാക്കാം. പഞ്ചസാര വേണമെങ്കിൽ ചേർക്കാം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com