ADVERTISEMENT

തേങ്ങ ചേർക്കാതെ കുറുകിയ ചാറോടു കൂടിയ കറി, തയാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം. ചേനക്കറി ഇഷ്ടമുള്ള പലർക്കും ഇത് വൃത്തിയാക്കുന്ന കാര്യം തലവേദന നിറഞ്ഞതാണ്. ചേന കറിവയ്ക്കാൻ എടുക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം, ചേനയില്‍ വെള്ളം തട്ടിയാല്‍ അത് കൈ ചൊറിയുന്നതിന് കാരണമാകുന്നു. അതുകൊണ്ട് ചേന അരിഞ്ഞതിന് ശേഷം മാത്രം കഴുകാന്‍ ശ്രദ്ധിക്കുക.
∙ചേന മുറിച്ച് പുളിവെള്ളത്തിൽ ഇട്ടശേഷം ചെറുതായി മുറിച്ചെടുത്താൽ സ്വാദ് കൂടും.
∙ കൈയിൽ വെളിച്ചെണ്ണ പുരട്ടിയ ശേഷം ചേന അരിയാം.
∙ അല്‍പം പൊടി ഉപ്പ് എടുത്ത് അത് കൈയ്യിലിട്ട് നല്ലതു പോലെ മസ്സാജ് ചെയ്യുക. ഇത് കൈയ്യിലെ ചൊറിച്ചില്‍ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു.
ഇനി ഈ ഒരു വഴികളും ശരിയാകുന്നില്ലെങ്കിൽ വേവിച്ച ശേഷം ചേന മുറിച്ച് എടുക്കാം!. കറിവയ്ക്കാന്‍ മുറിക്കും മുന്‍പ് തന്നെ നമുക്ക് വേവിക്കാം. രുചി കൂടുക മാത്രമല്ല ആരോഗ്യത്തിനും ഗുണകരമാണ്.

ചേരുവകൾ

  • ചേന - 300 ഗ്രാം
  • വെളുത്തുള്ളി അരിഞ്ഞത് - 3 എണ്ണം 
  • സവാള - 2 എണ്ണം 
  • പച്ചമുളക് അരിഞ്ഞത് - 3 എണ്ണം 
  • ഇഞ്ചി അരിഞ്ഞത് - 1 ടീസ്പുൺ 
  • തക്കാളി - 1 എണ്ണം 
  • കാശ്മീരി മുളകുപൊടി - 1 ടീസ്പുൺ 
  • മഞ്ഞൾപ്പൊടി - 1 ടീസ്പുൺ 
  • മല്ലിപ്പൊടി - 2 ടീസ്പുൺ 
  • ഗരംമസാലപ്പൊടി - ½ ടീസ്പുൺ 
  • കുരുമുളകുപൊടി - ½ ടീസ്പുൺ 
  • കടുക് - 1 ടീസ്പുൺ 
  • പെരുംജീരകം - ½ ടീസ്പുൺ 
  • ജീരകം - ½ ടീസ്പുൺ 
  • വെളിച്ചെണ്ണ  - 3 ടേബിൾസ്പൂൺ 
  • കറിവേപ്പില – ആവശ്യത്തിന്
  • ഉപ്പ് – ആവശ്യത്തിന് 

തയാറാക്കുന്ന വിധം

▪️കഴുകി വൃത്തിയാക്കി ചതുര കഷ്ണങ്ങളാക്കി മുറിച്ച ചേന ആവശ്യത്തിന് വെള്ളവും പച്ചമുളകും ഉപ്പും മഞ്ഞൾപ്പൊടിയും ചേർത്ത് വേവിച്ചെടുക്കുക.

▪️ചൂടായ വെളിച്ചെണ്ണയിൽ കടുക് പൊട്ടിച്ച ശേഷം ജീരകം, പെരുഞ്ചീരകം, കറിവേപ്പില, ഇഞ്ചി, വെളുത്തുള്ളി, സവാള എന്നിവ ചേർത്ത് നല്ലത്പോലെ വഴറ്റി മല്ലിപ്പൊടി, മഞ്ഞൾപ്പൊടി, മുളകുപൊടി, കുരുമുളകുപൊടി എന്നിവ ചേർത്ത് മൂപ്പിച്ച ശേഷം തക്കാളി കൂട്ടിച്ചേർത്ത് വഴറ്റുക.

▪️ചേന വേവിച്ച വെള്ളം മസാല കൂട്ടിലേക്ക് ചേർത്തശേഷം ഒരു തവി വേവിച്ച ചേന  കൂടി ചേർത്ത് നല്ലതുപോലെ ഉടച്ച് എടുക്കാം. കറി തിളയ്ക്കുന്ന സമയത്ത് വേവിച്ച ചേന ചേർത്ത് ഇളക്കി യോജിപ്പിക്കുക. തീ ഓഫ് ചെയ്തശേഷം അൽപം കറിവേപ്പിലയും ഒരു സ്പൂൺ പച്ച വെളിച്ചെണ്ണയും ചേർക്കുക.

▪️രുചികരമായ ചേനക്കറി ചോറിനും ചപ്പാത്തിക്കും  ഒപ്പം വിളമ്പാവുന്നതാണ്.

English Summary : Chena Theeyal with out coconut.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com