ADVERTISEMENT

ഉരുളക്കിഴങ്ങു കറി, തക്കാളി ചേര്‍ത്ത് ഉണ്ടാക്കിയിട്ടുണ്ടോ. അടിപൊളി ടേസ്റ്റാണ്. 

ചേരുവകൾ

  • ഉരുളക്കിഴങ്ങ് - 3
  • തക്കാളി -2
  • സവാള - 2

തയാറാക്കുന്ന വിധം

ഉരുളക്കിഴങ്ങ് കുക്കറില്‍ വേവിച്ച് തൊലി കളഞ്ഞ് ചെറുതായി അരിഞ്ഞെടുക്കുക. പാനില്‍ എണ്ണയൊഴിച്ച് അതില്‍ ബേ ലീഫ്, കറുവാപട്ട, ഗ്രാമ്പു, എലയ്ക്കാ, സ്റ്റാര്‍ ഫ്‌ളവര്‍ എന്നിവ ചേര്‍ത്ത് ചൂടാക്കുക. ഇതിലേക്ക് സവാള കൊത്തിയരിഞ്ഞത് ചേര്‍ക്കണം. ഇതു വഴന്നു വരുമ്പോള്‍ ഇതിലേക്ക് രണ്ട് പച്ചമുളക് അരിഞ്ഞത് ഇടുക. അതില്‍ അര ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടി, ഒരു ടേബിള്‍ സ്പൂണ്‍ മുളകുപൊടി, ഒരു ടേബിള്‍ സ്പൂണ്‍ മല്ലിപ്പൊടി, അരടീസ്പൂണ്‍ ജീരകപ്പൊടി, അര ടീസ്പൂണ്‍ ഗരംമസാല എന്നിവ ചേര്‍ത്ത് നന്നായി വഴറ്റുക. പച്ചമണം മാറുമ്പോള്‍ അതിലേക്ക് തക്കാളി കൊത്തിയരിഞ്ഞതും ചേര്‍ത്ത് നന്നായി വഴറ്റുക. അര കപ്പ് വെള്ളം ചേര്‍ത്ത് വേവിച്ച് എടുക്കുക. വെള്ളം കുറച്ചു വറ്റി കഴിയുമ്പോള്‍ അതിലേക്ക് ഉരുളക്കിഴങ്ങ് അരിഞ്ഞതും ചേര്‍ത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. അരഗ്ലാസ് വെള്ളവും പാകത്തിന് ഉപ്പും ചേര്‍ത്ത് വേവിച്ചെടുക്കുക. വെള്ളം വറ്റുമ്പോള്‍ അരഗ്ലാസ് തേങ്ങാപ്പാല്‍ ചേര്‍ത്ത് കറിവേപ്പിലയും മല്ലിയിലയും ഇട്ട് വേവിച്ചെടുക്കുക.

English Summary : Potato Tomato Masala Curry for Chapatti.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com