ADVERTISEMENT

എങ്ങനെ  വളരെ എളുപ്പത്തില്‍  തേങ്ങാപ്പാലില്‍ കുറുകിയ ചാറുള്ള രുചികരമായ മട്ടന്‍ സ്റ്റ്യൂവും നല്ല പഞ്ഞി പോലുള്ള പാലപ്പവും തയാറാക്കാമെന്ന് നോക്കാം.

മട്ടന്‍ സ്റ്റ്യൂ 
 ചേരുവകൾ : 
•   മട്ടന്‍ - 1/2 കിലോഗ്രാം
•   പട്ട - 4-5 ചെറിയ കഷണം
•  ഏലയ്ക്ക - 8-10 എണ്ണം
•   ഗ്രാമ്പു - 8-10 എണ്ണം
•    ഇഞ്ചി  -1 ഇഞ്ച് വലിപ്പത്തില്‍ 
•   സവാള  - 1
•   പച്ചമുളക് - 4
•   കറിവേപ്പില - ആവശ്യത്തിന്
•   ഉരുളക്കിഴങ്ങ്  - 1 ചെറുത്
•   കാരറ്റ് - 1 ഇടത്തരം
•   തേങ്ങാപ്പാൽ (രണ്ടാം പാൽ ) - 1 കപ്പ്
•   തേങ്ങാപ്പാൽ (കട്ടിയുള്ള ഒന്നാംപാൽ ) - 1 കപ്പ്
•   വെളിച്ചെണ്ണ - 2 ടേബിള്‍ സ്പൂണ്‍
•   ഉപ്പ്  -ആവശ്യത്തിന് 

തയാറാക്കുന്ന വിധം:
•   മട്ടന്‍, ഉപ്പ്, പട്ട, ഗ്രാമ്പു, ഏലയ്ക്ക, ഇഞ്ചി ചതച്ചത് കുറച്ച് വെള്ളം എന്നിവ ചേര്‍ത്ത് 80% വേവിക്കുക. 
•  ഒരു പാനില്‍  വെളിച്ചെണ്ണ ചൂടാക്കി  അതിലേക്ക് നീളത്തില്‍ അരിഞ്ഞ സവാള, അറ്റം പിളര്‍ന്ന പച്ചമുളക്, കറിവേപ്പില എന്നിവ ചേര്‍ത്ത് നിറം മാറാതെ ചെറുതായി വഴറ്റുക.
•  ചെറിയ ചതുര കഷണങ്ങളായി മുറിച്ചെടുത്ത ഉരുളക്കിഴങ്ങും കാരറ്റും വഴറ്റിയ ചേരുവകളും മട്ടനില്‍ ചേർത്തിളക്കി രണ്ടാം പാൽ ഒഴിച്ച് ഒരു വിസില്‍ കൂടി വേവിക്കുക.
•  സ്റ്റീം മുഴുവനും പോയ ശേഷം തുറന്ന് ഇതിലേക്ക് ഒന്നാംപാല്‍ ഒഴിക്കുക. തിളച്ച ശേഷം തീ ഓഫ് ചെയ്യാം. കുറുകിയ  ചാറോടു  കൂടിയ  മട്ടന്‍ സ്റ്റ്യൂ തയാര്‍.

പാലപ്പം

ചേരുവകൾ :  
•   പച്ചരി - 1 1/2 കപ്പ്
•   തേങ്ങ ചിരകിയത് - 1/2 കപ്പ്
•  ചോറ് - 3/4 കപ്പ്
•   യീസ്റ്റ് - 1/2 ടീസ്പൂണ്‍
•   പഞ്ചസാര - 3/4 ടേബിള്‍ സ്പൂണ്‍ 

 

തയാറാക്കുന്ന വിധം  

പച്ചരി നന്നായി കഴുകി മിനിമം 4 മണിക്കൂര്‍ കുതിര്‍ത്ത് അരച്ചെടുക്കുക. യീസ്റ്റും പഞ്ചസാരയും കൂടി പച്ചരി അരച്ചതുമായി യോജിപ്പിക്കുക. 

അടുത്തതായി തേങ്ങ ചിരകിയതും ചോറും അരച്ചെടുത്ത് അരി അരച്ചതുമായി നന്നായി യോജിപ്പിക്കുക. ഈ കൂട്ട് 6- 8 മണിക്കൂര്‍ മാറ്റി വയ്ക്കുക. 

അതിനുശേഷം ഉപ്പ് ചേര്‍ത്ത് നന്നായി ഇളക്കി 1/2 മണിക്കൂര്‍ വയ്ക്കുക. ഇപ്പോള്‍  മാവ് നന്നായി പൊങ്ങി വന്നിട്ടുണ്ടാവും. ഇനി പാലപ്പച്ചട്ടിയിലേക്ക് ഓരോ തവി മാവ് വീതം ഒഴിച്ച് ചുറ്റിച്ചതിനുശേഷം ഒരു മിനിറ്റ് സമയം തീ കൂട്ടി വയ്ക്കുക. അപ്പോള്‍ നന്നായി ഹോള്‍സ് വന്ന് തുടങ്ങും ഈ സമയത്ത് ലോ ഫ്ലേമിലേക്കാക്കി പാലപ്പം ചുട്ടെടുക്കാം. 

 

English Summary : Easter Special Breakfast Recipe

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com