ADVERTISEMENT

ഈസ്റ്ററിന്റെ പ്രത്യേകത ആണ് ഈസ്റ്റർ മുട്ടകൾ. വ്യത്യസ്ത രീതിയിലുള്ള അലങ്കാര മുട്ടകൾ ഈ സമയം തയാറാകാറുണ്ട്. ഈ ഈസ്റ്ററിന് മുട്ട കൊണ്ട് ഒരു സ്പെഷ്യൽ വിഭവം തന്നെ ഉണ്ടാക്കാം അതാണ് നമ്മുടെ ഈ കാജു എഗ്ഗ് കറി. കശുവണ്ടിയും ബട്ടറും തേങ്ങാപ്പാലും ഒക്കെ ചേർത്ത് ഒരു കലക്കൻ റിച്ച് കറിയാണിത്.  ഈസ്റ്റർ ദിവസത്തിൽ നമ്മുടെ ബ്രേക്ക്‌ ഫാസ്റ്റിന് ഒപ്പം നല്ലൊരു കോമ്പിനേഷൻ. വളരെ എളുപ്പത്തിൽ ഉണ്ടാക്കാനും പറ്റും.

 

ചേരുവകൾ

  • മുട്ട - 4 എണ്ണം
  • സവാള - 1 എണ്ണം 
  • കാശ്മീരി മുളക് പൊടി -1 ടേബിൾസ്പൂൺ
  • ഗരം മസാല - 1/2 ടീസ്പൂൺ
  • മഞ്ഞൾപ്പൊടി -1/4 ടീസ്പൂൺ
  • തേങ്ങപ്പാൽ - 1/4 കപ്പ്‌
  • ബട്ടർ - 1 ടേബിൾസ്പൂൺ
  • ഓയിൽ - 1ടേബിൾസ്പൂണ്‍
  • കറിവേപ്പില
  • മല്ലിയില 
  • ഉപ്പ്
  • ക്യാഷു നട്സ്- 2 ടേബിൾസ്പൂൺ + 1 ടേബിൾസ്പൂൺ
  • തക്കാളി - 3 എണ്ണം 
  • കറുവപ്പട്ട - ചെറിയ കഷ്ണം
  • ഗ്രാമ്പു - 3
  • ഏലയ്ക്ക - 3
  • ജീരകം - 1/2 ടീസ്പൂൺ
  • ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് - 1 ടീസ്പൂൺ

 

പാകം ചെയ്യുന്ന വിധം

  • ആദ്യം തക്കാളി,ഗ്രാമ്പു, കറുവപ്പട്ട, ഏലയ്ക്ക,2 ടേബിൾസ്പൂൺ നട്സ് (30 മിനിറ്റ് ചെറു ചൂട് വെള്ളത്തിൽ കുതിർത്ത് വച്ചത് )ഇതെല്ലാം കൂടി നന്നായി അരച്ച് മാറ്റി വെയ്ക്കണം. 
  • അതിന് ശേഷം ഒരു പാൻ വച്ച് 1 ടീസ്പൂൺ ഓയിൽ ഒഴിച്ച് നട്സ് ഫ്രൈ ചെയ്ത് മാറ്റണം. അതു കഴിഞ്ഞു ബാക്കി ഓയിലും ബട്ടറും ചേർത്ത് ചൂടായ ശേഷം ജീരകം ചേർത്ത് കൊടുക്കണം. 
  • ജീരകം മൂത്തു കഴിയുമ്പോൾ സവാള പൊടിയായി അരിഞ്ഞത് ചേർത്ത് കൊടുക്കണം. 
  • സവാള ഒന്ന് വഴന്ന് വരുമ്പോൾ ഇഞ്ചി വെളുത്തുള്ളി പേസ്റ്റും കറിവേപ്പിലയും ചേർത്ത് നല്ല ബ്രൗൺ നിറം ആവുന്നത് വരെ വഴറ്റി കൊടുക്കണം. അതിന് ശേഷം പൊടികൾ എല്ലാം ചേർത്ത് പച്ച മണം മാറിയ ശേഷം നേരത്തെ അരച്ച് വച്ചിരിക്കുന്ന കൂട്ട് ചേർത്ത് എണ്ണ തെളിയുന്നത് വരെ വഴറ്റണം. അതിന് ശേഷം ഒരു കപ്പ്‌ വെള്ളം കൂടി ചേർത്ത് കൊടുക്കണം ഇതിലേക്ക് ആവശ്യത്തിനുള്ള ഉപ്പും ചേർക്കാം. എന്നിട്ട് പുഴുങ്ങിയ മുട്ട ഒന്ന് വരഞ്ഞു കറിയിലേക്ക് ചേർത്ത് കൊടുക്കണം.അതു കഴിഞ്ഞ് തേങ്ങാപ്പാൽ കൂടി ചേർത്ത് തീ ഓഫ്‌ ചെയ്യണം. ഇതിലേക്ക് നേരത്തെ ഫ്രൈ ചെയ്ത് വച്ചിരിക്കുന്ന നട്സും മല്ലിയിലയും കൂടി ചേർത്ത് കറി വിളമ്പാം.

 

English Summary : Rich Kaaju Egg Curry

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com