ADVERTISEMENT

മുട്ട വരട്ടിയത് ഈ രീതിയിൽ തയാറാക്കി നോക്കൂ. വളരെ എളുപ്പത്തിൽ തയാറാക്കാം.

ചേരുവകൾ

1. മുട്ട – 3 എണ്ണം
2. സവാള –1 എണ്ണം
3. തക്കാളി – 1 എണ്ണം
4. ഇഞ്ചി അരിഞ്ഞത് – 1 ടേബിൾ സ്പൂൺ
5. വെളുത്തുള്ളി അരിഞ്ഞത് – 1 ടേബിൾ സ്പൂൺ
6. പച്ചമുളക് – 1 എണ്ണം
7. വെളിച്ചെണ്ണ – 2 ടേബിൾ സ്പൂൺ
8. മല്ലിയില അരിഞ്ഞത് – 2 ടേബിൾ സ്പൂൺ
9. കറിവേപ്പില
10. മഞ്ഞൾപ്പൊടി – 1/2 ടീസ്പൂൺ
11. മുളകുപൊടി – 1/2 ടേബിൾ സ്പൂൺ
12. ഗരം മസാലപ്പൊടി – 1 ടീസ്പൂൺ
13. വെള്ളം – 1/4 കപ്പ്
14. ഉപ്പ് – ആവശ്യത്തിന്

തയാറാക്കുന്ന വിധം

ചുവടു കട്ടിയുള്ള ഒരു പാത്രം ഇടത്തരം തീയിൽ ചൂടാക്കിയതിനു ശേഷം അതിലേക്ക് 2 ടേബിൾ സ്പൂൺ വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കുക. ഓയിൽ ചൂടായി വരുമ്പോൾ അതിലേക്ക് ഒരു ഇടത്തരം വലിപ്പമുള്ള സവാള ചെറുതാക്കി അരിഞ്ഞതും  ഒരു ടേബിൾ സ്പൂൺ ഇഞ്ചി, ഒരു ടേബിൾ സ്പൂൺ വെളുത്തുള്ളി, ഒരു പച്ചമുളക്, കുറച്ച് കറിവേപ്പില എന്നിവ ചേർത്ത് ഏകദേശം ഏഴ് എട്ട് മിനിറ്റോളം ഇടവിട്ട് ഇളക്കുക. സവാള ചെറുതായി ഫ്രൈ ആയി വരുമ്പോൾ തീ കുറച്ച് വച്ചിട്ട് അതിലേക്ക് അര ടീസ്പൂൺ മഞ്ഞൾപ്പൊടി, 1/2 ടേബിൾ സ്പൂൺ മുളകുപൊടി, ഒരു ടീസ്പൂൺ ഗരം മസാല പൊടി എന്നിവ ചേർത്ത് കുറച്ച് സമയം ഇളക്കുക. ശേഷം ഒരു ഇടത്തരം വലിപ്പമുള്ള തക്കാളി ചെറുതാക്കി അരിഞ്ഞതും കുറച്ച് ഉപ്പും ചേർത്ത് തക്കാളി നന്നായി ഉടഞ്ഞ് യോജിക്കുന്നതു വരെ വേവിക്കുക. ശേഷം ഇതിലേക്ക് 1/4 കപ്പ് വെള്ളം ഒഴിച്ച് നന്നായി തിളപ്പിക്കുക. വെള്ളം ചെറുതായി വറ്റി വരുമ്പോൾ അതിലേക്ക് മൂന്ന് മുട്ട പൊട്ടിച്ച് ഒഴിക്കുക. എന്നിട്ട് മൂടി വച്ചിട്ട് 5 മിനിറ്റ് ചെറിയ തീയിൽ വേവിക്കുക. 5 മിനിറ്റിന് ശേഷം അടപ്പ് തുറന്ന് ആവശ്യത്തിന് ഉപ്പും കുറച്ച് മല്ലിയില അരിഞ്ഞതും കൂടെ ചേർത്ത് ഏകദേശം മൂന്ന് നാല് മിനിറ്റോളം ഇളക്കി വേവിക്കുക. കുറച്ച് മല്ലിയില അരിഞ്ഞതും കൂടെ ചേർത്ത് ഇളക്കി തീ ഓഫാക്കുക.

English Summary : Scrambled Egg Fry Recipe

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com