വണ്ണം കുറയ്ക്കാൻ ആഗ്രഹിക്കുന്നവരുടെ പ്രിയപ്പെട്ട സാലഡ്

chickpea-salad
SHARE

വേനൽ ചൂടിനെയും അതിന്റെ രോഗാവസ്ഥകളേയും നേരിടാനുതകുന്ന പോഷകം നിറഞ്ഞതും സ്വാദിഷ്ടവുമായ ഒരു വെജിറ്റബിൾ സാലഡ്.

ചേരുവകൾ:

  • ചിക്പീസ് ( വെള്ള കടല) വേവിച്ചത് - 1 കപ്പ്
  • പനീർ (വേവിക്കാതെ കഷ്ണങ്ങളാക്കിയത്) - 1/2 കപ്പ്
  • സവാള, തക്കാളി - 1 വീതം (ചെറു കഷ്ണങ്ങളാക്കിയത്)
  • കക്കരിക്ക (ചെറു കഷ്ണങ്ങളാക്കിയത്) - 1/2 കപ്പ്
  • കപ്പലണ്ടി (തൊലിയില്ലാതെ വറുത്തത്) - 1/2 കപ്പ്
  • മല്ലിയില (ചെറുതായി അരിഞ്ഞത്) - 1/2 കപ്പ്
  • ബ്ലാക്ക് സാൾട്ട് - 1/4 ടീ സ്പൂൺ
  • ജീരകപ്പൊടി(വറുത്തത്) - 1/4 ടീ സ്പൂൺ
  • പച്ചമുളക് - 1 (ചെറു കഷ്ണങ്ങളാക്കിയത്)
  • ഉപ്പ് - 1/2 ടീ സ്പൂൺ
  • ചെറുനാരങ്ങ - ഒരു പകുതി
  • ചാട്ട് മസാല - 1/2 ടീ സ്പൂൺ

തയാറാക്കുന്ന വിധം

ഒരു സലാഡ് ബൗളിൽ, മേൽ പറഞ്ഞ ചേരുവകളെല്ലാം ചേർത്ത് നന്നായി ഇളക്കി യോജിപ്പിച്ച ശേഷം അതിലേക്ക് നാരങ്ങ പിഴിഞ്ഞ്, ചാട്ട് മസാലയും ചേർത്തിളക്കി വിളമ്പാം.

English Summary : High Protein Salad, Weight Loss Recipe.

മനോരമ ഓൺലൈനിൽ നിങ്ങളുടെ പാചകക്കുറിപ്പുകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ നിങ്ങളുടെ പേരും വിലാസവും വിഭവത്തിന്റെ ചിത്രവും ഉൾപ്പെടെ customersupport@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കുക.. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN READERS' RECIPE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

പയ്യാമ്പലം കടപ്പുറത്ത് ചിതകളെരിയുമ്പോൾ

MORE VIDEOS
FROM ONMANORAMA