ADVERTISEMENT

പ്രഭാത ഭക്ഷണത്തിനൊരുക്കാം ഉലുവ ചീരയും ഗോതമ്പ് പൊടിയും കൊണ്ട് ഹെൽത്തി വിഭവം, മേത്തി പറാത്ത.

ചേരുവകൾ

1.ഉലുവ ചീര - 1 കെട്ട് ( ഉലുവ ചീര നന്നായി കഴുകി ഇലകൾ മാത്രം മാറ്റി എടുക്കുക)
2.ഗോതമ്പ് പൊടി - 1 കപ്പ്‌
3.കടലപ്പൊടി - 1 1/2 ടീസ്പൂൺ
4.ഇഞ്ചി - ചെറിയ കഷ്ണം (അരിഞ്ഞത് )
5.പച്ചമുളക് അരിഞ്ഞത് - 2 എണ്ണം
6.ജീരകം - 1/4 ടീസ്പൂൺ
7.മഞ്ഞൾപ്പൊടി - ഒരു നുള്ള്
8.മുളകുപൊടി - 1/4 ടീസ്പൂൺ
9.ഗരം മസാല - 1/4 ടീസ്പൂൺ
10. ഉപ്പ്
11. എണ്ണ

തയാറാക്കുന്ന വിധം 

  • ഒരു പാത്രത്തിലേക്ക് മുകളിൽ പറഞ്ഞ എല്ലാ ചേരുവയും ഒരു ടീസ്പൂൺ എണ്ണയും ഒഴിച്ച് നന്നായി ഇളക്കി യോജിപ്പിക്കുക.
  • അതിനുശേഷം കുറച്ചു കുറച്ചു വെള്ളം ഒഴിച്ച് ചപ്പാത്തിക്കു കുഴക്കുന്ന പോലെ കുഴച്ചെടുക്കുക. അതിനു മുകളിൽ ഒരു ടീസ്പൂൺ എണ്ണ കൂടി തടവി 10 മിനിറ്റ് അടച്ചു വയ്ക്കുക.
  • പിന്നീട് അതിനെ ഓരോ ചെറിയ ബോളുകളാക്കി ഉരുട്ടി എടുക്കുക.
  • ഓരോ ബോൾ എടുത്ത് മുകളിൽ കുറച്ച് ഗോതമ്പ് പൊടി വിതറി ചെറിയ കനത്തിൽ ചപ്പാത്തി പോലെ പരത്തി എടുക്കുക.
  • പാൻ ചൂടാകുമ്പോൾ അതിലേക്ക് രണ്ടു ഭാഗത്തും എണ്ണയോ, നെയ്യോ, വെണ്ണയോ പുരട്ടി വേവിച്ച് എടുക്കാം.
  • ചൂടുള്ള മേത്തി പറാത്ത തൈര്, അച്ചാർ എന്നിവ കൂട്ടി കഴിക്കാം.

English Summary : Methi Paratha for Breakfast.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com