ADVERTISEMENT

നെല്ലിക്ക കൊണ്ട് നാടൻ രീതിയിൽ ഒരു ഒഴിച്ചുകറി അധികം ചേരുവകൾ ഇല്ലാത്ത ഈ കറി തയാറാക്കാൻ വളരെ കുറച്ച് സമയം മതി.

ചേരുവകൾ 

  • നെല്ലിക്ക - 8 എണ്ണം 
  • ഇഞ്ചി - 1 ടീസ്പൂൺ 
  • വെളുത്തുള്ളി -1 ടീസ്പൂൺ 
  • ചെറിയ ഉള്ളി - 12 എണ്ണം 
  • സവാള - 1 എണ്ണം 
  • പച്ചമുളക് - 3 എണ്ണം 
  • മഞ്ഞൾപ്പൊടി - ½ ടീസ്പൂൺ 
  • മുളകുപൊടി - 1 ടീസ്പൂൺ 
  • കാശ്മീരി മുളകുപൊടി - 1 ടീസ്പൂൺ 
  • മല്ലിപ്പൊടി - 1 ടീസ്പൂൺ 
  • തേങ്ങാപ്പാൽ രണ്ടാംപാൽ - 1 കപ്പ് 
  • തേങ്ങാപ്പാൽ ഒന്നാം പാൽ - ¼ കപ്പ് 
  • വെളിച്ചെണ്ണ - 1½ ടേബിൾസ്പൂൺ
  • തൈര് - 1 ½ ടേബിൾസ്പൂൺ
  • വെളിച്ചെണ്ണ - 1½ ടേബിള്‍സ്പൂൺ

കടുക് വറുക്കാൻ

  • കടുക് – ആവശ്യത്തിന് 
  • ഉലുവ - ¼ ടീസ്പൂൺ 
  • കായപ്പൊടി - ⅛ ടീസ്പൂൺ 
  • ചെറിയ ഉള്ളി അരിഞ്ഞത് - 1 ടേബിൾസ്പൂൺ
  • കറിവേപ്പില – ആവശ്യത്തിന് 
  • വറ്റൽമുളക് - 1 എണ്ണം 

തയാറാക്കുന്ന വിധം 

  • ചൂടായ മൺചട്ടിയിൽ വെളിച്ചെണ്ണ ചേർത്ത് ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്‌,  ഉള്ളി, സവാള എന്നിവ വഴറ്റിയ ശേഷം മസാലപ്പൊടികൾ ചേർത്ത് പച്ചമണം മാറി കഴിഞ്ഞു തേങ്ങയുടെ രണ്ടാം പാൽ ഒഴിച്ച് തിളച്ചുവരുമ്പോൾ നെല്ലിക്കയിട്ട് വേവിച്ച ശേഷം തീ കുറച്ച് ഒന്നാം പാൽ കൂടി ചേർത്ത് നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക. 
  • പുളിയ്ക്ക് ആവശ്യമെങ്കിൽ തൈര് കൂടി ചേർത്ത് ഇളക്കി യോജിപ്പിക്കുക.
  • കടുക് വറുക്കാനായി ഒരു പാനിൽ വെളിച്ചെണ്ണ ചൂടാക്കിയശേഷം കടുക്, ചെറിയഉള്ളി, കറിവേപ്പില, വറ്റൽമുളക് ഉലുവ എന്നിവ ചേർത്ത് മൂപ്പിച്ച ശേഷം അല്പം കായപ്പൊടി ചേർത്ത് കറിയിലേക്ക് ഒഴിക്കുക. 

English Summary : Gosseberry Curry Recipe.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com