ADVERTISEMENT

ഉരുളക്കിഴങ്ങു വച്ച് ഇഫ്താറിന് പെട്ടെന്ന് ഉണ്ടാക്കാവുന്ന ഒരു വിഭവം ലാച്ച പക്കോഡ. കൂടെ ഒരു ടേസ്റ്റി മല്ലിയില ചട്ണിയും.

പക്കോഡ :

  • ഉരുളക്കിഴങ്ങ് - 3 എണ്ണം
  • പച്ചമുളക് - 2 എണ്ണം
  • മല്ലിയില
  • ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് - 1/2 ടീസ്പൂൺ
  • മൈദ - 2 ടേബിൾ സ്പൂൺ
  • കോൺഫ്ലോർ - 2 ടേബിൾ സ്പൂൺ
  • ഉപ്പ് - ആവശ്യത്തിന്
  • എണ്ണ - വറുക്കാൻ ആവശ്യത്തിന്

തയാറാക്കുന്ന വിധം 

ഉരുളക്കിഴങ്ങ് തൊലി കളഞ്ഞ് എടുക്കുക. ഒരു പാത്രത്തിൽ വെള്ളം എടുത്ത് അതിലേക്കു ഉരുളക്കിഴങ്ങു നല്ല നീളത്തിൽ ചീകി എടുക്കുക.

നന്നായി കഴുകി വെള്ളം ഊറ്റി കളയുക. അതിലേക്ക് കുറച്ചു തണുത്ത വെള്ളം, കുറച്ചു ഉപ്പ് എന്നിവ ഒഴിച്ച് പത്തു മിനിറ്റ് വയ്ക്കുക.

അതിനുശേഷം നന്നായി കഴുകി വെള്ളം ഊറ്റി കളഞ്ഞ് അതിലേക്ക് ആവശ്യത്തിന് ഉപ്പ്, പച്ചമുളക് അരിഞ്ഞത്, മല്ലിയില, ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, മൈദ, കോൺഫ്ലോർ എന്നിവ ഇട്ട് നന്നായി ഇളക്കി യോജിപ്പിക്കുക.

എണ്ണ ചൂടാക്കി താഴ്ന്ന തീയിൽ വച്ച് കുറച്ചു കുറച്ചു ഇഷ്ടമുള്ള ആകൃതിയൽ ഇട്ട് കൊടുക്കുക. പക്കോഡയുടെ വക്കു ഭാഗം ബ്രൗൺ കളർ ആകുമ്പോൾ എണ്ണയിൽ നിന്ന് കോരി മാറ്റുക.

ചട്ണി :

  • മല്ലിയില -1 കപ്പ്‌
  • ഇഞ്ചി -1 ചെറിയ കഷ്ണം
  • വെളുത്തുള്ളി -1 അല്ലി
  • പച്ചമുളക് -2 എണ്ണം
  • തൈര് -1 1/2 ടേബിൾ സ്പൂൺ
  • ബ്ലാക്ക് സാൾട്ട് -1/4 ടീസ്പൂൺ താഴെ
  • ജീരകപ്പൊടി -1/4 ടീസ്പൂൺ
  • ഉപ്പ് - ആവശ്യത്തിന്

 

തയാറാക്കുന്ന വിധം :

മേൽ പറഞ്ഞ ചേരുവകൾ എല്ലാം കൂടി മിക്സിയിൽ ഇട്ട് നന്നായി അരച്ചെടുക്കുക.

English Summary : Potato Lacha Pakora, Potato Snack.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com