ADVERTISEMENT

ഒരു തുള്ളി എണ്ണയില്ലാതെയും മീൻ ടേസ്റ്റിയും ഹെൽത്തിയുമായി പൊള്ളിച്ചെടുക്കാം. 

ചേരുവകൾ 

  • മീൻ - 1/2 കിലോഗ്രാം 
  • മുളകുപൊടി - 2 ടീസ്പൂൺ 
  • പച്ചമുളക് - 4-5
  • ഇഞ്ചി - വലിയ കഷ്ണം 
  • കുരുമുളക് - 1 ടീസ്പൂൺ 
  • വെളുത്തുള്ളി - 10 അല്ലി
  • ഉപ്പ് - ആവശ്യത്തിന് 
  • ചെറുനാരങ്ങാ നീര് - 1/2
  • ചുവന്നുള്ളി - 10
    വാട്ടിയ വാഴയില - ആവശ്യത്തിന്

തയാറാക്കുന്ന വിധം 

എല്ലാ ചേരുവകളും ചേർത്ത് മിക്സിയിൽ നന്നായി ചതച്ചെടുക്കണം. കഴുകി വൃത്തിയാക്കിയ മീൻ നന്നായി വരഞ്ഞെടുത്ത് ഈ മസാല പേസ്റ്റ് തേച്ചു പിടിപ്പിച്ചു 10 മിനിറ്റെങ്കിലും വയ്ക്കണം. വാട്ടിയ വാഴയിലയിൽ ഓരോന്നായി പൊതിഞ്ഞു നൂലോ വാഴനാരോ ഉപയോഗിച്ച് കെട്ടണം.നന്നായി ചൂടായ തവയിലോ പാനിലോ പൊതിഞ്ഞ മീൻ വച്ചു മൂടിവയ്ക്കുക. ഓരോ വശവും വെന്താൽ മറിച്ചിട്ട് വീണ്ടും മൂടി വച്ച് പൊള്ളിച്ചെടുക്കാം .ആരോഗ്യപ്രദവും രുചികരവുമായ മീൻ പൊള്ളിച്ചത് തയാർ.

English Summary : Mackerel Fish Oil Free Fry.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com