ADVERTISEMENT

പുണ്യ റമദാനിൽ രോഗപ്രതിരോധ ശേഷി കൂട്ടാനും വേനലിൽ ശരീരം തണുക്കാനും വളരെ എളുപ്പത്തിൽ തയാറാക്കാവുന്ന സ്പെഷൽ ഡ്രിങ്ക്. ഒരു തവണ കുടിച്ചാൽ വീണ്ടും വീണ്ടും കുടിക്കാൻ തോന്നും. 

ചേരുവകൾ
1. സബ്ജ സീഡ് / കസ്കസ് - 4 ടീസ്പൂൺ
2. ഏലക്ക പൊടിച്ചത് - 1/2 ടീസ്പൂൺ
3. പാൽ - അര ലിറ്റർ
4. പഞ്ചസാര - 3 ടേബിൾസ്പൂൺ
5. വാനില എസൻസ് - 1 ടീസ്പൂൺ
6. വെള്ളം - 4 കപ്പ്
7. ചൗവരി - 2 ടേബിൾസ്പൂൺ
8. ആപ്പിൾ - 1
9. പഴം - ഒന്ന് ചെറുത്
10. ഓറഞ്ച് - പകുതി
11. ബ്ലൂ ബെറി - 1/2കപ്പ്
12. അണ്ടിപ്പരിപ്പ് - 1/4കപ്പ്
13. പിസ്ത - 1/4 കപ്പ്
14. ബദാം - 1/4 കപ്പ്

തയാറാക്കുന്ന വിധം 

1. ഒരു പാത്രത്തിൽ സബ്‌ജ സീഡ് വെള്ളം ഒഴിച്ച് കുതിരാൻ വയ്ക്കുക.
2. മറ്റൊരു പാത്രത്തിൽ പാലും പഞ്ചസാരയും വാനില എസൻസും  കൂടി യോജിപ്പിച്ച് തിളപ്പിച്ചു ചൂടാറാൻ വയ്ക്കുക.
3. ചൗവരി തിളച്ച വെള്ളത്തിൽ ഇട്ട് വേവിച്ച് അരിച്ചെടുക്കുക. ഒട്ടിപ്പിടിക്കാതിരിക്കാൻ കുറച്ചു തണുത്ത വെള്ളം കൂടി ഒഴിച്ച് കൊടുക്കുക.
4. ഒരു വലിയ പാത്രത്തിൽ നേരത്തെ തിളപ്പിച്ച് വച്ച  പാൽ, വേവിച്ച ചൗവരി, കുതിർത്തു വച്ച സബ്ജ സീഡ്,  പഴവർഗങ്ങൾ, അണ്ടിപരിപ്പ്, പിസ്ത, ബദാം എന്നിവയും ചേർത്ത് ഇളക്കി തണുക്കാൻ വയ്ക്കുക . ഒരു മണിക്കൂറിനു ശേഷം വിളമ്പാം .

English Summary : Iftar Special Drink.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com