ADVERTISEMENT

നോമ്പ് തുറക്കാൻ പറ്റിയ നല്ല ഒരു പലഹാരം. വീട്ടിൽ തന്നെ എളുപ്പത്തിൽ തയാറാക്കി എടുക്കാം.

ചേരുവകൾ

  • നേന്ത്രപ്പഴം  - 3 എണ്ണം ഇടത്തരം പഴുത്തത്‌
  • തേങ്ങ ചിരകിയത് - 3/4 കപ്പ്‌ ( മുക്കാൽ കപ്പ് )
  • നെയ്യ് - 1 ടേബിൾസ്പൂൺ
  • പഞ്ചസാര - 2 - 4 ടീസ്പൂൺ
  • ഏലക്കാപ്പൊടി - 1/2 ടീസ്പൂൺ
  • പഞ്ചസാര - 2 - 4 ടീസ്പൂൺ
  • കശുവണ്ടി, കിസ്മിസ് - ആവശ്യത്തിന്
  • എണ്ണ - വറുത്തെടുക്കാൻ ആവശ്യത്തിന്

തയാറാക്കുന്ന വിധം വിഡിയോ കാണാം

നേന്ത്രപ്പഴം മുറിച്ച് നന്നായി പുഴുങ്ങി എടുക്കുക, പഴം വേവിച്ചെടുത്ത ശേഷം, ഉള്ളിലെ കറുത്ത ഭാഗം കളഞ്ഞ് നന്നായി ഉടച്ചെടുത്ത് കുഴച്ചെടുക്കുക. 

ഒരു ഫ്രൈയിങ് പാൻ അടുപ്പിൽ വച്ച് ചൂടായി വന്നാൽ നെയ്യ് ചേർത്ത് കൊടുക്കാം, അതിലേക്കു അണ്ടിപ്പരിപ്പ്, കിസ്മിസ് എന്നിവ ചേർത്ത് മൂപ്പിക്കുക, ശേഷം തേങ്ങ, ഏലക്കാപ്പൊടി, പഞ്ചസാര എന്നിവ കൂടെ ചേർത്ത് നന്നായി യോജിപ്പിച്ച ശേഷം ഫ്ളയിം ഓഫ് ചെയ്യാം. തയാറാക്കി വച്ച മാവ് ചെറിയ ഉരുളയാക്കിയ ശേഷം ചെറുതായി പരത്തിയെടുക്കുക. അതില്‍ തയാറാക്കി വച്ചിരിക്കുന്ന കൂട്ട് ഒരു ടീസ്പൂണ്‍ വീതം വച്ച് ഉന്നക്കായ ആകൃതിയില്‍ ഉരുട്ടി എടുക്കുക. ഇത് ചൂടായി വന്ന എണ്ണയിൽ വറുത്തെടുത്താൽ ഉന്നക്കായ തയാർ.

English Summary : Unnakkai, Ramadan special Recipe.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com