ADVERTISEMENT

കോഴിക്കോടിന്റെ തനതായ മധുര പത്തിരി രുചി എങ്ങനെ തയാറാക്കാമെന്ന് നോക്കാം. 250 ഗ്രാം എല്ലില്ലാത്ത ചിക്കൻ മുളകുപൊടി മഞ്ഞൾപൊടി ഉപ്പ് എന്നിവ ചേർത്ത് വേവിച്ച് പീച്ചി മാറ്റിവയ്ക്കുക.

മാവിന് ആവശ്യമുള്ള ചേരുവകൾ

  • മൈദ - ഒരു കപ്പ്
  • ആട്ട - കാൽകപ്പ്
  • റവ - ഒരു ടേബിൾസ്പൂൺ
  • ഉപ്പ് - അര ടീസ്പൂൺ
  • വെള്ളം - 1/2 + 1 ടേബിൾസ്പൂൺ
  • നെയ്യ് - ഒരു ടേബിൾസ്പൂൺ

ഇവയെല്ലാം ചേർത്ത് കുഴച്ച് അരമണിക്കൂർ മൂടിവയ്ക്കുക.

മസാലയ്ക്ക് ആവശ്യമുള്ള ചേരുവകൾ:

  • സവാള –  നാലെണ്ണം നീളത്തിലരിഞ്ഞത്
  • വെളുത്തുള്ളി ചതച്ചത് – ഒരു ടേബിൾസ്പൂൺ
  • ഇഞ്ചി ചതച്ചത് – അര ടേബിൾസ്പൂൺ
  • പച്ചമുളക് – ആറെണ്ണം വട്ടത്തിലരിഞ്ഞത്
  • മല്ലിയില കറിവേപ്പില – ആവശ്യത്തിന്
  • മഞ്ഞൾപ്പൊടി – അര ടീസ്പൂൺ
  • പെരുഞ്ചീരകം പൊടിച്ചത് – അര ടീസ്പൂൺ

 

തയാറാക്കുന്ന വിധം

മുകളിൽ കൊടുത്തിരിക്കുന്ന ചേരുവകൾ യഥാക്രമം വഴറ്റിയതിനു ശേഷം, ഇതിലേക്ക് പിച്ചി വച്ചിരിക്കുന്ന ചിക്കൻ കൂടി ചേർത്ത് 10 മിനിറ്റ് ചെറുതീയിൽ അടച്ച് വേവിക്കുക. തീ ഓഫ് ചെയ്ത് ഒരു പാത്രത്തിലേക്ക് ഈ മിശ്രിതം മാറ്റി വയ്ക്കുക.

മാവ് 8 തുല്യ കഷണങ്ങളായി മുറിച്ചെടുക്കുക. ഓരോന്നും പൂരിയുടെ വലുപ്പത്തിൽ പരത്തുക. ഒരു പൂരിയുടെ നടുവിലായി രണ്ട് ടേബിൾ സ്പൂൺ ചിക്കൻ വയ്ക്കുക. മറ്റൊരു പൂരി കൊണ്ട് അത് മൂടിയതിനുശേഷം,  ഒരു പാത്രത്തിന് അടപ്പ് വെച്ച് വട്ടത്തിൽ മുറിച്ചെടുക്കുക. ഇതിൻറെ അറ്റം വിരലുകൊണ്ട് മടക്കുക. പത്തിരികൾ ഓരോന്നും മീഡിയം ചൂടുള്ള എണ്ണയിൽ വറുത്തു കോരിയെടുക്കുക.

ഒരു മുട്ടയിൽ കാൽ സ്പൂൺ ഏലക്ക പൊടിയും ഒരു ടേബിൾ സ്പൂൺ പഞ്ചസാരയും ചേർത്ത് അടിച്ചെടുക്കുക. തയാറാക്കിയ ഈ മുട്ടയുടെ മിശ്രിതത്തിലേക്ക് പത്തിരി ഇട്ടതിനുശേഷം, ഒരു ദോശ ക്കല്ലിൽ ഒരു ടീസ്പൂൺ എണ്ണയൊഴിച്ച് അതിനുശേഷം രണ്ട് വശവും ചൂടാക്കി എടുക്കുക.

English Summary : Iftar special Hot and Sweet Irachi Pathiri, authentic recipe from Kozhikode.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com