അവൽ ചേർത്ത് വളരെ എളുപ്പത്തിൽ തയാറാക്കാവുന്ന മഹാരാഷ്ട്രിയൻ ബ്രേക്ക്ഫാസ്റ്റ്, പലഹാരമായും കഴിക്കാം.
ചേരുവകൾ
- അവൽ - 1 കപ്പ്
- വെള്ളം – ആവശ്യത്തിന്
- ഉരുളക്കിഴങ്ങ് - 1
- ഗ്രീൻപീസ് - 1/4 കപ്പ്
- സൺഫ്ലവർ ഓയിൽ - 2 ടേബിൾസ്പൂൺ
- കടല - 1/4 കപ്പ്
- കടുക് - 1 ടീസ്പൂൺ
- കറിവേപ്പില - 3 തണ്ട്
- പച്ചമുളക് - 1
- സവാള - 1/4 കപ്പ്
- ഉപ്പ്
- മഞ്ഞൾപ്പൊടി - 1/2 ടീസ്പൂൺ
- നാരങ്ങാ നീര്
- മല്ലിയില - 1/4 കപ്പ്
തയാറാക്കുന്ന വിധം
- അവൽ വെള്ളം ഒഴിച്ച് കഴുകിയശേഷം വെള്ളം കളഞ്ഞ് മാറ്റി വയ്ക്കുക.
- ഉരുളക്കിഴങ്ങും ഗ്രീൻപീസും ആവശ്യത്തിന് വെള്ളം ഒഴിച്ച് വേവിച്ച് എടുക്കുക. (വെള്ളം അരിപ്പയിലൂടെ അരിച്ച് മാറ്റണം) അധികം വെന്തുപോകരുത്.
- ഫ്രൈയിങ് പാൻ ചൂടാക്കി സൺഫ്ലവർ ഓയിൽ ഒഴിച്ച് നിലക്കടല വറുത്ത് കോരി എടുക്കാം. ഇതേ എണ്ണയിലേക്ക് കടുകും പച്ചമുളകും സവാളയും ചേർത്ത് വഴറ്റുക. ആവശ്യത്തിന് ഉപ്പ് ചേർത്ത് കൊടുക്കണം. അര ടീസ്പൂൺ മഞ്ഞൾപ്പൊടിയും ഉരുളക്കിഴങ്ങും ഗ്രീൻപീസും ചേർക്കാം. ഇതിലേക്ക് നനച്ച് വച്ചിരിക്കുന്ന അവലും ചേർക്കാം. ആവശ്യത്തിന് നാരങ്ങാനീരും മല്ലിയിലയും ചേർത്ത് ചെറിയ തീയിൽ മൂടിവച്ച് വേവിച്ച്, ചൂടോടെ വിളമ്പാം.
English Summary : Poha (pohe) is a quick Indian breakfast made with flattened rice.