ADVERTISEMENT

കണ്ണൂരുകാരുടെ സ്പെഷൽ വിഭവമാണ്  വെള്ള പോളയും പഴം സ്റ്റ്യൂവും. ഏകദേശം വട്ടയപ്പം പോലെ ഇരിക്കുമെങ്കിലും തയാറാക്കുന്ന രീതിയിൽ അല്പം വ്യത്യാസമുണ്ട്. നോൺ വെജ് കറി കൂട്ടി കഴിക്കാനും വളരെ നല്ലൊരു വിഭവമാണിത്.

 

ചേരുവകൾ 

  • പച്ചരി - ഒരു കപ്പ്
  • വെള്ള പുഴുക്കലരി - ഒരു കപ്പ്
  • പപ്പടം - 3
  • തേങ്ങാ വെള്ളം - ഒന്നരക്കപ്പ്
  • തേങ്ങ ചിരകിയത് - അര കപ്പ്
  • യീസ്റ്റ് - അര ടീസ്പൂൺ
  • പഞ്ചസാര - അഞ്ച് ടേബിൾ സ്പൂൺ
  • ഉപ്പ് - ആവശ്യത്തിന്

 

പഴംസ്റ്റൂവിന് ആവശ്യമുള്ള ചേരുവകൾ

  • ഞാലിപ്പൂവൻ പഴം - 4 എണ്ണം
  • പഞ്ചസാര - 2 ടേബിൾസ്പൂൺ
  • ഏലക്കാപ്പൊടി - കാൽ ടീസ്പൂൺ
  • കട്ടി തേങ്ങാപ്പാൽ - അരക്കപ്പ്

 

തയാറാക്കുന്ന വിധം

  • പച്ചരിയും പുഴുങ്ങലരിയും നന്നായി കഴുകി 8 മണിക്കൂർ വെള്ളത്തിൽ കുതിർത്ത് വയ്ക്കുക. പുഴുക്കലരി ചൂടുവെള്ളത്തിൽ വേണം കുതിർത്തു വയ്ക്കാൻ.
  • അരയ്ക്കുന്നതിന് 10 മിനിറ്റ് മുൻപായി പപ്പടം ചെറിയ കഷണങ്ങളാക്കി കുതിർത്തു വച്ചിരിക്കുന്ന പച്ചരിയിൽ ചേർക്കുക.
  • അരക്കപ്പ് തേങ്ങാവെള്ളത്തിൽ  യീസ്റ്റ്, 3 ടേബിൾ സ്പൂൺ പഞ്ചസാര, ഉപ്പ് ഇവ യോജിപ്പിക്കുക.
  • പുഴുക്കലരിയിലേക്ക് തേങ്ങ ചിരകിയതും തേങ്ങാവെള്ളവും ചേർത്ത് നല്ല മയത്തിൽ അരച്ചെടുക്കുക.
  • പച്ചരിയും പപ്പടവും കുതിർത്തതും യീസ്റ്റും തേങ്ങ വെള്ളത്തിൽ കുതിർത്തതും ചേർത്ത് നന്നായി അരച്ചെടുക്കുക.
  • രണ്ടു മാവും കൂടി ഒന്നിച്ചാക്കി പഞ്ചസാരയും ഉപ്പും ആവശ്യമുണ്ടെങ്കിൽ ചേർത്ത് നന്നായി യോജിപ്പിച്ചു വയ്ക്കുക. അഞ്ചു മുതൽ ആറു മണിക്കൂർ കൊണ്ട് ഈ മാവ് നന്നായി പതഞ്ഞ് പൊങ്ങിവരും.
  • ഒരു സ്റ്റീൽ പ്ലേറ്റിൽ നെയ്യ് പുരട്ടിയ ശേഷം പതഞ്ഞ മാവ് മെല്ലെ കോരിയൊഴിക്കുക. 10 മുതൽ 15 മിനിറ്റ് വരെ ആവിയിൽ വേവിച്ചെടുക്കുക. തണുക്കുമ്പോൾ ഇഷ്ടമുള്ള ആകൃതിയിൽ മുറിച്ചെടുക്കാം.
  • പഴം സ്റ്റൂ ചേർത്താണ് വെള്ള പോള കഴിക്കുന്നത്. പഴം ചെറിയ കഷണങ്ങളാക്കി പഞ്ചസാരയും ഏലക്കാപ്പൊടിയും ചേർത്ത് നന്നായി ഉടയ്ക്കുക. ഇതിലേക്ക് തേങ്ങാപ്പാൽ ചേർത്ത് യോജിപ്പിക്കുക. കഴിക്കുന്നതിന് തൊട്ടുമുൻപ് സ്റ്റ്യൂ തയാറാക്കാം.

 

English Summary : Traditional Vella Pola and Pazham Stew Recipe.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com