ADVERTISEMENT

മഴക്കാലത്ത് ദഹന പ്രക്രിയ പതുക്കെയാവുന്നതിനാല്‍ പെട്ടെന്ന് ദഹിക്കുന്ന കൊഴുപ്പ് കുറഞ്ഞ ചൂടുള്ള ഭക്ഷണമാണ്‌ ആരോഗ്യത്തിന്‌ ഏറ്റവും നല്ലത്. പ്രോട്ടീന്‍ സമ്പന്നമായ മുട്ടയുടെ വെള്ളയും, വിറ്റാമിന്‍ സമ്പുഷ്ടമായ കാരറ്റും ചേര്‍ത്ത രുചികരമായ ചിക്കന്‍ സ്വീറ്റ് കോൺ സൂപ്പ് വളരെ ഹെല്‍ത്തിയുമാണ്.

ചേരുവകൾ

• ചിക്കൻ - 250 ഗ്രാം
• ഫ്രെഷ് ചോളം - 1 കപ്പ്
• കാരറ്റ്‌(പൊടിയായി അരിഞ്ഞത്) - 2 ടേബിൾ സ്പൂൺ
• കുരുമുളക്‌ പൊടി - 1/2 ടീസ്പൂൺ
• മുട്ടയുടെ വെള്ള -1
• ഉപ്പ് – പാകത്തിന്
• കോണ്‍ഫ്ലോർ - 2-3 ടേബിള്‍ സ്പൂണ്‍
• വെള്ളം -1 ലിറ്റർ (41/2 കപ്പ്)
• സ്പ്രിംഗ്‌ ഒനിയൻ - കുറച്ച്‌(ഗാർണിഷിങ്ങിന്‌)

തയാറാക്കുന്ന വിധം :  

• ഒരു ഫ്രൈയിങ് പാനിലേക്ക് ഒരു ലിറ്റർ വെള്ളം ഒഴിച്ച് തിളപ്പിക്കുക. തിളയ്ക്കുമ്പോൾ ചിക്കൻ കഷ്ണങ്ങളും 1/4 ടീസ്പൂണ്‍ കുരുമുളക് പൊടിയും ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് 15 മിനിറ്റ്‌ വേവിക്കുക. ശേഷം സ്റ്റോക്ക് അരിച്ചെടുക്കുക.

•  2 ടേബിൾ സ്പൂൺ ചോളം മിക്സിയിൽ ചതച്ചെടുക്കുക. ചിക്കൻ എല്ല് കളഞ്ഞ്‌ പിച്ചിയെടുക്കുക.

• ഇനി സ്റ്റോക്ക്, തീ കുറച്ച് ചതച്ചെടുത്ത ചോളവും ബാക്കിയുള്ള ചോളവും കാരറ്റും  ചേര്‍ത്ത് 5 മിനിറ്റ് വേവിക്കുക. അതിനു ശേഷം പിച്ചിയെടുത്ത ചിക്കന്‍ ചേര്‍ത്ത് 2 മിനിറ്റ് കൂടി അടച്ച് വച്ച് വേവിക്കുക.

• അടുത്തതായി 1/4 ടീസ്പൂണ്‍ കുരുമുളക് പൊടി ചേര്‍ക്കുക. ശേഷം കോണ്‍ഫ്ലോർ കുറച്ച് വെള്ളത്തില്‍ കലക്കിയത് ചേര്‍ത്ത് നന്നായി ഇളക്കി, തിളപ്പിക്കുക. അപ്പോള്‍ സൂപ്പ് കുറുകി വരും. അവസാനമായി മുട്ടയുടെ വെള്ള ഒരു അരിപ്പയില്‍ കൂടി ഒഴിച്ച്, ഇളക്കി കൊടുത്ത് അരിഞ്ഞു വച്ച സ്പ്രിങ് ഒണിയനും ചേര്‍ത്ത് തീ ഓഫ് ചെയ്യാം .

ഹെല്‍ത്തിയും ടേസ്റ്റിയുമായ ചിക്കന്‍ സ്വീറ്റ് കോൺ സൂപ്പ് തയാര്‍!

English Summary : Chicken Sweet Corn Soup.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com