നാലുമണി കാപ്പിക്കൊപ്പം ഒരു ചെറുപയർ വട
Mail This Article
×
ചെറുപയർ രുചിയിൽ എളുപ്പത്തിലൊരു ചെറു കടി തയാറാക്കാം.
ചേരുവകൾ
- ചെറുപയർ - 1 കപ്പ്
- സവാള - 1
- ഇഞ്ചി - 1 ചെറിയ കഷ്ണം
- പച്ചമുളക് - 3
- പെരുംജീരകം - 1 ടീസ്പൂൺ
- അരിപ്പൊടി - 3 ടേബിൾസ്പൂൺ
- മുളകുപൊടി - 1 ടീസ്പൂൺ
- കറിവേപ്പില – കുറച്ച്
- മല്ലിയില – കുറച്ച്
- ഉപ്പ്
- വെളിച്ചെണ്ണ
തയാറാക്കുന്ന വിധം
- ചെറുപയർ അഞ്ച് മണിക്കൂർ വെള്ളത്തിൽ കുതിർത്തിയതിന് ശേഷം പച്ചമുളക്, ഇഞ്ചി, പെരുംജീരകം എന്നിവ ചേർത്ത് വെള്ളം ഒട്ടും ചേർക്കാതെ അരയ്ക്കുക.
- അതിലേക്ക് ബാക്കി എല്ലാ ചേരുവകളും ചേർത്തു യോജിപ്പിച്ചതിനു ശേഷം ചൂടായ എണ്ണയിൽ വറുത്തെടുക്കുക. ചെറുപയർ വട തയാർ.
English Summary : Greengram Vada
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.