ADVERTISEMENT

എല്ലാ ആളുകൾക്കും ഏറെ ഇഷ്ടമുള്ള ഒരു പലഹാരമാണ് പൂരി. പൂരി തയാറാക്കിയ ഉടനെ കഴിച്ചില്ലെങ്കിൽ അത് കട്ടിയാവും. എങ്കിൽ റവ ഉണ്ടെങ്കിൽ മണിക്കൂറുകളോളം ഫ്രഷ് ആയി ഇരിക്കുന്ന പൂരി തയാറാക്കാം.

ചേരുവകൾ

  • റവ - ഒന്നരക്കപ്പ്
  • പഞ്ചസാര- അര ടീസ്പൂൺ
  • ഉപ്പ് - അര ടീസ്പൂൺ
  • വെള്ളം - ആവശ്യത്തിന്
  • നെയ്യ്/ എണ്ണ - ഒരു ടേബിൾ സ്പൂൺ
  • എണ്ണ - വറുക്കാൻ ആവശ്യത്തിന്

തയാറാക്കുന്ന വിധം

  • റവ മിക്സിയിൽ ഇട്ട് നന്നായി പൊടിച്ചെടുക്കുക.
  • ഇതിലേക്ക് ഉപ്പ്, പഞ്ചസാര, എണ്ണ അല്ലെങ്കിൽ നെയ്യ് ഇവ ചേർത്ത് നന്നായി യോജിപ്പിക്കുക.(പഞ്ചസാര ചേർക്കുന്നത് പൂരിക്ക് നല്ല നിറം കിട്ടാൻ ആണ്)
  • ഇതിലേക്ക് വെള്ളം അല്പാല്പമായി ഒഴിച്ചു കൊടുത്ത് നല്ല മയത്തിൽ കുഴച്ചെടുക്കുക. ഏകദേശം റവയുടെ അളവിന്റെ പകുതി വെള്ളം വേണ്ടിവരും. പത്ത് മിനിറ്റോളം കുഴയ്ക്കണം.
  • കുഴച്ച മാവ് 15 മിനിറ്റ് അടച്ച് മാറ്റിവയ്ക്കുക.
  • ചെറിയ ഉരുളകളാക്കി മൈദ മാവിലോ, ഗോതമ്പുപൊടിയിലോ മുക്കി പരത്തിയ ശേഷം എണ്ണയിൽ വറുത്ത് കോരുക.
  • അല്പംപോലും എണ്ണ കുടിക്കില്ല എന്നതാണ് ഈ പൂരിയുടെ പ്രത്യേകത. മാത്രമല്ല ഏറെ സമയം  അതേപോലെ തന്നെ ഇരിക്കും.

English Summary :  Semolina Puri, you can prepare the puri which stays fresh for hours.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com