ADVERTISEMENT

എണ്ണയിൽ പൊരിക്കാതെ തയാറാക്കാം അസാധ്യരുചിയിൽ കിടിലൻ പലഹാരം

ചേരുവകൾ

  • ചിക്കൻ - 250 ഗ്രാം
  • മൈദാപ്പൊടി - 1 കപ്പ്‌ 
  • ഗോതമ്പുപൊടി -1/2കപ്പ് 
  • സവാള-1
  • പച്ചമുളക്-2
  • കറിവേപ്പില-1തണ്ട് 
  • മഞ്ഞൾപൊടി-1/2 ടീസ്പൂൺ 
  • കുരുമുളകുപൊടി-1ടീസ്പൂൺ 
  • ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്-  1 ടീസ്പൂൺ 
  •  ഉപ്പ്- ആവശ്യത്തിന് 
  •  ബട്ടർ- 2 ടേബിൾസ്പൂൺ

തയാറാക്കുന്ന വിധം

  • ഒരു ബൗളിലേക്ക് ഒരു കപ്പ് ഗോതമ്പ് പൊടിയും 1/2 കപ്പ് മൈദാപ്പൊടിയും ഉപ്പും 1 കപ്പ്‌ വെള്ളവുമൊഴിച്ച് ദോശമാവ് കലക്കി എടുക്കാം.
  • ഇനിയൊരു പ്രഷർ കുക്കറിലേക്ക് 250 ഗ്രാം ചിക്കനും അര ടീസ്പൂൺ മഞ്ഞൾപ്പൊടിയും അര ടീസ്പൂൺ കുരുമുളകും ആവശ്യത്തിന് ഉപ്പും അര കപ്പ് വെള്ളവും ഒഴിച്ച് രണ്ട് വിസിൽ ഒന്ന് വേവിച്ചെടുക്കാം
  • മറ്റൊരു ഫ്രൈയിങ് പാനിലേക്ക് ഒരു ടീ സ്പൂൺ ബട്ടർ ഇട്ടതിനുശേഷം ഒരു ചെറിയ സവാള ചെറുതായി അരിഞ്ഞതും രണ്ട് പച്ചമുളക് വട്ടത്തിൽ അരിഞ്ഞത് കുറച്ച് കറിവേപ്പിലയും ഒരു ടീസ്പൂൺ ഇഞ്ചി-വെളുത്തുള്ളി പേസ്റ്റും ഇട്ട് നന്നായി വഴറ്റി എടുക്കാം ഇനി ഇതിലേക്ക് മാറ്റി വച്ചിരിക്കുന്ന ചിക്കൻ വേവിച്ച വെള്ളം കാൽ കപ്പ്  മിക്സ് ചെയ്തു കൊടുക്കാം. വേവിച്ച ചിക്കനും ചെറിയ കഷ്ണങ്ങളാക്കി നുറുക്കി കൊടുക്കാം. എല്ലാം കൂടി നന്നായി മിക്സ് ചെയ്തു കൊടുക്കാം. അര ടീസ്പൂൺ കുരുമുളക് പൊടി ഇട്ടുകൊടുക്കാം. അതും കൂടി നന്നായി യോജിപ്പിച്ച ശേഷം കുറച്ച് മല്ലിയില കൂടി ചേർത്ത് ഇളക്കി തീ ഓഫ് ചെയ്ത് മസാല മാറ്റി വയ്ക്കാം.
  •  ഇനി മറ്റൊരു പാനിലേക്ക് ഓരോ തവി മാവ് ഒഴിച്ച് ദോശ ചുട്ടെടുക്കാം. ആവശ്യത്തിനുള്ള ദോശ ചുട്ട് മാറ്റിവയ്ക്കാം.
  •  ഇനി ഒരു ബൗളിലേക്ക് ഒരു മുട്ട പൊട്ടിച്ച് ബീറ്റ് ചെയ്ത് മാറ്റി വയ്ക്കാം 10 കഷ്ണം ബ്രഡ് പൊടിച്ചതും എടുത്തു വയ്ക്കാം.
  • ചുട്ടു വച്ച ഓരോ ദോശയിലും മസാല വച്ച് രണ്ട് ഭാഗത്തുനിന്നും മടക്കി ചുറ്റി എടുക്കാം. ഇത് മുട്ട മിശ്രിതത്തിൽ മുക്കിയതിനുശേഷം ബ്രെഡ് പൊടിച്ചതിലുംകൂടി ഒന്ന് റോൾ ചെയ്തു മാറ്റിവയ്ക്കാം. ഇങ്ങനെ എല്ലാ ദോശയും ചെയ്തെടുക്കാം. ഇനി മറ്റൊരു പാനിലേക്ക് ഒരു ടീ സ്പൂൺ ബട്ടർ ഇട്ടതിനുശേഷം റോൾ ചെയ്ത ദോശ ഓരോന്നും പാനിൽ വച്ച് മെല്ലെ ടോസ്റ്റ് ചെയ്തെടുക്കാം. ഓരോ ഭാഗവും 5 മിനിറ്റ് പാനിൽ വച്ച് പാനിൽ നിന്നും മാറ്റാം.
  • ഒട്ടും എണ്ണ ഇല്ലാത്ത സ്വാദിഷ്ഠമായ പലഹാരം തയാർ.

English Summary : Evening Snack Recipe.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com