ADVERTISEMENT

വീട്ടിൽ ഉണ്ടാകുന്ന പപ്പായ കൊണ്ട് നാളികേരം അരക്കാതെ ചൂടു ചോറിന്റെ കൂടെ കഴിക്കാൻ പറ്റിയ ഒരു കിടിലൻ പപ്പായ പുളിങ്കറി...

ചേരുവകൾ :

പച്ച പപ്പായ -1 കപ്പ്‌ (തൊലിയും കുരുവും കളഞ്ഞു ചെറുതാക്കി നുറുക്കിയത് )
തുവരപരിപ്പ് -1 ചെറിയ കപ്പ്‌
പുളി -1 ചെറിയ നാരങ്ങ വലിപ്പത്തിൽ (10 മിനിറ്റ് വെള്ളത്തിൽ കുതർത്തി വച്ചത് )
മഞ്ഞൾ പൊടി -1/4 ടീസ്പൂൺ
മുളക് പൊടി -1 ടീസ്പൂൺ
മല്ലി പൊടി -1 ടീസ്പൂൺ
വെളിച്ചെണ്ണ -1 ടീസ്പൂൺ
കടുക് -1/2 ടീസ്പൂൺ
ഉലുവ -1/4 ടീസ്പൂൺ
ജീരകം -1/4 ടീസ്പൂൺ
ചുവന്ന മുളക് -2 എണ്ണം
കറിവേപ്പില
ഉപ്പ് -ആവശ്യത്തിന്

തയാറാക്കുന്ന വിധം 

പരിപ്പ് നന്നായി കഴുകിയ ശേഷം കുറച്ചു വെള്ളത്തിൽ 1/2 മണിക്കൂർ കുതിർത്ത് വയ്ക്കുക. അതിനു ശേഷം പ്രഷർ കുക്കറിൽ ഇട്ട് 2 വിസിൽ വരുന്ന വരെ വേവിക്കുക.

അതിനുശേഷം അതിലേക്ക് പപ്പായ നുറുക്കിയത്, മഞ്ഞൾ പൊടി, മുളകുപൊടി, മല്ലിപ്പൊടി, ഉപ്പ്, പുളി എന്നിവ ചേർത്ത്  വീണ്ടും 2 വിസിൽ വരുന്ന വരെ വേവിക്കുക.

അതിലേക്കു വേറെ ഒരു പാനിൽ വെളിച്ചെണ്ണ ഒഴിച്ച് കടുക്, ഉലുവ, ജീരകം, ചുവന്ന മുളക്, കറിവേപ്പില എന്നിവ വറത്തു കറിയിലേക്ക് ഇട്ടു കൊടുക്കുക. ചൂടു ചോറിന്റെ കൂടെ നല്ല ഒരു കറി ആണിത്.

English Summary : Papaya Pulinkari Recipe.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com