ADVERTISEMENT

നാടൻ കറികൾക്ക് രുചി ഒരു പടി മുന്നിലാണ് എപ്പോഴും, രുചികരമായ ഉള്ളിതീയൽ മാത്രം മതി എത്ര ചോറ് വേണമെങ്കിലും ഉണ്ണാം.

ചേരുവകൾ

  • ഉള്ളി - ഒന്നര കപ്പ്
  • പച്ചമുളക് - 3 എണ്ണം
  • നാളികേരം - 1 കപ്പ്
  • ഇഞ്ചി - 1 ടീസ്പൂൺ
  • വെളുത്തുള്ളി - 1
  • കറിവേപ്പില
  • കാശ്മീരി മുളകുപൊടി - 1 ടീസ്പൂൺ
  • മല്ലിപ്പൊടി –  1 ടീസ്പൂൺ
  • വാളൻപുളി - ചെറിയ കഷ്ണം
  • കടുക് - 1 ടീസ്പൂൺ 
  • ഉള്ളി - 2 ടേബിൾസ്പൂൺ 
  • ഉണക്ക മുളക്  - 2

 

തയാറാക്കുന്ന വിധം

  • ചട്ടിയിൽ ഉള്ളിയും പച്ചമുളകും കറിവേപ്പിലയും  ഉപ്പും വെള്ളവും ചേർത്ത് വേവിക്കുക.
  • വേറൊരു പാനിൽ നാളികേരം, വെളുത്തുള്ളി, ഇഞ്ചി, കറിവേപ്പില എന്നിവ മൂപ്പിച്ചു ചെറിയ ബ്രൗൺ കളർ ആകുമ്പോൾ ഗ്രൈൻഡറിൽ  ഒന്നടിച്ചു (തേങ്ങാ എല്ലാം ഒരുപോലെ ആകാൻ) പിന്നെയും പാത്രത്തിൽ ബ്രൗൺ കളർ ആകുന്നത് വരെ മൂപ്പിക്കുക. മൂത്തു കഴിഞ്ഞു ചൂട് കുറച്ച് വച്ച് മല്ലിപ്പൊടിയും മുളകുപൊടിയും  മൂപ്പിച്ചടുക്കുക. 
  • ഇത് ഗ്രൈൻഡറിലിട്ട്  വെള്ളം  ചേർക്കാതെ അരച്ചെടുക്കുക. 
  • വേറൊരു പാത്രത്തിൽ വെള്ളം ചേർത്ത് പുളി പിഴിഞ്ഞെടുക്കുക. 
  • ഉള്ളി വെന്തു കഴിഞ്ഞു പുളി പിഴിഞ്ഞതും തേങ്ങാ അരച്ചതും ആവശ്യത്തിന് വെള്ളവും ഉപ്പും ചേർത്ത് ചെറിയ തീയിൽ എണ്ണ തെളിയുന്നത് വരെ അടച്ചുവച്ചു വേവിക്കുക. 
  • വേറൊരു പാനിൽ,എണ്ണയൊഴിച്ചു കടുക് പൊട്ടിച്ചു ഉള്ളിയും, ഉണക്കമുളകും, കറിവേപ്പിലയും മൂപ്പിച്ച് കറിയിൽ ചേർക്കുക. 

English Summary : Ulli Theeyal

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com