ADVERTISEMENT

ഓട്‌സ്, കുട്ടികൾക്ക് ഒരു മികച്ച ഊർജ്ജ സ്രോതസ്സാണ്‌. ഇതിൽ ഉയർന്ന അളവിൽ ഫൈബർ അടങ്ങിയിട്ടുള്ളതിനാല്‍ ജങ്ക് ഫുഡ് കൊറിക്കാനുള്ള തോന്നല്‍ തടയുന്നു. വിറ്റാമിൻ ഇ, ബി കോംപ്ലക്സ്, സിങ്ക് എന്നിവയും ഓട്‌സിൽ കൂടുതലാണ്, ഇത് കുട്ടികളുടെ തലച്ചോർ മികച്ച രീതിയിൽ പ്രവർത്തിക്കാൻ സഹായിക്കുന്നു. ആപ്പിൾ, വാഴപ്പഴം, സ്ട്രോബെറി, ബ്ലൂബെറി, ബദാം എന്നിവയും, കാല്‍സ്യം ധാരാളമുള്ള പാലും മധുരത്തിന്‌ തേനും കൂടി ചേര്‍ത്താല്‍ കൂടുതല്‍ പോഷക സമ്പന്നമാക്കാം.

ചേരുവകള്‍:
• ഓട്‌സ് - 1/2 കപ്പ്
• പാല്‍ - 2 കപ്പ്
• വെള്ളം - 1 കപ്പ്
• കറുവാപ്പട്ട പൊടിച്ചത് - 1/4 ടീസ്പൂണ്‍
• ബദാം - 15-18 എണ്ണം
• ആപ്പിള്‍ - 1
• സ്ട്രോബെറി - 4
• ബ്ലൂബെറി - 4 (ഇഷ്ടമുണ്ടെങ്കില്‍)
• തേന്‍ - 2-3 ടേബിള്‍സ്പൂണ്‍

   തയാറാക്കുന്ന വിധം

•  ഒരു ഫ്രൈയിങ് പാനിലേക്ക് പാലും വെള്ളവും ഒഴിച്ച് ഓട്‌സ് കൂടി ചേര്‍ത്ത് ഇളക്കി തിളപ്പിക്കുക. തിളച്ചതിനുശേഷം ചെറിയ തീയില്‍ 7-8 മിനിറ്റ് തുറന്ന് വച്ച് വേവിക്കുക. സ്റ്റൗ ഓഫ് ചെയ്തതിനു ശേഷം കറുവാപ്പട്ട പൊടിച്ചത് ചേര്‍ത്ത് നന്നായി ഇളക്കി യോജിപ്പിക്കുക.

•  ഇനി ഒന്ന് ചൂടാറിയതിനുശേഷം ചീകിയെടുത്ത ആപ്പിളും ചെറുതായി മുറിച്ച ബദാമും സ്ട്രോബെറിയും തേനും ചേര്‍ത്ത് യോജിപ്പിച്ച് വിളമ്പാം. (നല്ലചൂടുള്ളപ്പോള്‍ പഴവര്‍ഗ്ഗങ്ങളും തേനും ചേര്‍ക്കരുത്. വിറ്റമിന്‍സും മിനറല്‍സും നഷ്ടപ്പെടും.)

•  ഇഷ്ടമുള്ളതുപോലെ സ്ട്രോബെറിയും ബ്ലൂബെറിയും വെച്ച് അലങ്കരിക്കാവുന്നതാണ്‌.

English Summary : A Healthy Oats Recipe for Kids.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com