ADVERTISEMENT

ഉള്ളിൽ മധുരം നിറച്ച റൊട്ടി എങ്ങനെ തയാറാക്കാമെന്നു നോക്കാം.

A. ചേരുവകൾ
ചിരോട്ടി റവ - ഒരു കപ്പ്
ഉപ്പ് - ഒരു നുള്ള്
മൈദ - 1/4 കപ്പ്
എണ്ണ - 1/2 കപ്പ്

തയാറാക്കുന്ന വിധം
1. ആദ്യമായി ഒരു പാത്രത്തിൽ ചിരോട്ടി റവയും ഉപ്പും മൈദയും ചേർത്ത് നല്ലതുപോലെ ഇളക്കുക.
2. അതിലേക്ക് ആവശ്യത്തിന് വെള്ളവും ചേർത്ത് ചപ്പാത്തിക്ക് കുഴയ്ക്കുന്നതുപോലെ കുഴച്ചെടുക്കുക.
3. മാവിന് നല്ല മയം വരുന്നതുവരെ കുഴച്ചെടുക്കുക.
4. അതിലേക്ക് ആവശ്യമുള്ള എണ്ണയും ചേർത്ത് നല്ലതുപോലെ മാവ് യോജിപ്പിക്കുക.
5. എണ്ണ ഒഴിച്ച് നല്ലത്പോലെ യോജിപ്പിച്ച ശേഷം കുറച്ചു എണ്ണയും കൂടെ മാവിലേക്ക് ഒഴിച്ച് കൊടുത്തതിനു ശേഷം അടച്ച് മൂന്നോ നാലോ മണിക്കൂർ വയ്ക്കുക.
6. 3–4 മണിക്കൂർ കഴിയുമ്പോൾ മാവെടുത്ത് ചപ്പാത്തി പരുവത്തിൽ പരത്തി വയ്ക്കാം.

B. ചേരുവകൾ
1. പരിപ്പ് – 1 കപ്പ്
2. ചിരകിയ ശർക്കര – 1 കപ്പ്
3. മഞ്ഞൾപ്പൊടി – കാൽ ടീസ്പൂൺ
4. ചിരകിയ തേങ്ങ – കാൽ ടീസ്പൂൺ
5. ഉപ്പ് – ഒരു നുള്ള്
6. ഏലക്കാപ്പൊടി – 1/2 ടീസ്പൂൺ
7. വെള്ളം – 5 കപ്പ്

തയാറാക്കേണ്ട വിധം
1. ആദ്യമായി ഒരു പാത്രത്തിലേക്ക് അഞ്ച് കപ്പ് വെള്ളവും അതിലേക്ക് മഞ്ഞൾപ്പൊടിയും ചേർത്ത് തിളപ്പിക്കാൻ വയ്ക്കുക.
2. അതിലേക്ക് പരിപ്പ് ചേർത്ത് കൊടുക്കുക. പരിപ്പ് ചേർത്തതിനുശേഷം നല്ലതുപോലെ ഇളക്കി കഴിഞ്ഞ് തീ കുറയ്ക്കുക.
3. 5 – 10 മിനിറ്റ് വരെ പരിപ്പു നല്ലതുപോലെ വേവിക്കുക. പരിപ്പ് നല്ലതുപോലെ തയാറായി എന്ന് ഉറപ്പുവരുത്തിയതിനു ശേഷം തീ ഓഫ് ചെയ്യുക.
4. തീ ഓഫ് ചെയ്തതിനു ശേഷം തണുക്കാൻ മാറ്റി വയ്ക്കാം.
5. അതിനുശേഷം പരിപ്പിലെ വെള്ളം അരിച്ചു കളഞ്ഞതിനുശേഷം പരിപ്പ് ശർക്കരയിലേക്ക് ചെറുതീയിൽ അടുപ്പിൽ വച്ച് ചേർത്തു കൊടുക്കുക.
6. ശർക്കര നല്ലതുപോലെ അലിഞ്ഞു കഴിയുമ്പോൾ തീ ഓഫ് ചെയ്ത് തണുക്കാൻ മാറ്റിവയ്ക്കാം.
7. തണുത്തതിനുശേഷം അതിലേക്ക് ഏലക്ക പൊടിച്ചത് ചേർത്ത് മിക്സിയിൽ നല്ലത്പോലെ അരച്ചെടുക്കുക. പിന്നീട് ചെറിയ ഉരുളകളായി ഉരുട്ടി വയ്ക്കുക.
8. മാവ്, ചെറിയ ചപ്പാത്തി പരുവത്തിൽ പരത്തുക . അതിൽ നേരത്തെ ഉരുട്ടി വച്ചിരിക്കുന്ന ഉരുളകൾ ഓരോന്നായി വച്ച് പുറത്തു വരാത്ത രീതിയിൽ പരത്തിയെടുക്കുക.
9. മീഡിയം ചൂടിൽ ഇട്ടിരിക്കുന്ന ചപ്പാത്തി കല്ലിൽ നെയ് പുരട്ടി തിരിച്ചും മറിച്ചുമിട്ട് ചുട്ടെടുക്കുക... സ്വീറ്റ് ബ്രെഡ് തയാർ.

English Summary :  Sweet Roti, Malayalam Recipe.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com