ADVERTISEMENT

ഇടവപ്പാതിയുടെ തണുപ്പിനേയും കോവിഡുകാല അടച്ചിരുപ്പിനേയും പ്രതിരോധിക്കാനായി രുചിയേറും ചെമ്മീൻ കറിയാവട്ടെ ഇന്ന്. മുരിങ്ങക്കായയും പച്ചമാങ്ങയും കൂടി ചേരുമ്പോൾ അതിന്റെ രുചി ഇരട്ടിക്കുന്നു

ചേരുവകൾ:

  • കുടംപുളി - 5-6 എണ്ണം (അര മണിക്കൂർ വെള്ളത്തിൽ കുതിർത്തത്)
  • പച്ചമുളക് - 5 എണ്ണം (ചെറു കഷ്ണങ്ങളാക്കിയത്)
  • ഇഞ്ചി - വലിയ ഒരു കഷ്ണം ചതച്ചത്
  • ചെറിയ ഉള്ളി - 8-9 എണ്ണം
  • പച്ചമാങ്ങ - വലിയ കഷ്ണം (നുറുക്കിയത്)
  • മുരിങ്ങക്കായ - 2 എണ്ണം (കഷ്ണങ്ങളാക്കിയത്)
  • തേങ്ങാപ്പാൽ - 1 1/2 കപ്പ് (രണ്ടാം പാൽ)
  • ഉപ്പ് - 1 ടീ സ്പൂൺ
  • മുളകുപൊടി - 1 1/2 ടീസ്പൂൺ
  • മഞ്ഞൾപ്പൊടി - 1/4 ടീസ്പൂൺ
  • മല്ലിപ്പൊടി - 1 1/2 ടീ സ്പൂൺ
  • ചെമ്മീൻ- 1/4 കി.ഗ്രാം(കഴുകി വൃത്തിയാക്കിയത്)

 

തയാറാക്കുന്ന വിധം

  • മേൽപറഞ്ഞ ചേരുവകൾ ഒരു മൺ ചട്ടിയിലിട്ട് വെള്ളമൊഴിച്ച് തിളപ്പിച്ച ശേഷം,അതിലേക്ക് രണ്ടാം പാൽ,ഉപ്പ്,മുളക്, മഞ്ഞൾ പൊടികൾ ചേർത്ത് 2-3 മിനിറ്റ് തിളപ്പിക്കുക.അതിലേക്ക് മല്ലിപൊടി കൂടി ചേർത്ത് ഒരു മൂടിയാൽ അടച്ച് വെച്ച് 7-8 മിനിറ്റ് വേവിക്കുക.അതിലേക്ക് ചെമ്മീൻ കൂടി ചേർത്തിളക്കി 5 മിനിറ്റ് കൂടി അടച്ച് വെച്ച് വേവിക്കുക. ഒന്നാം പാൽ കൂടി ചേർത്ത് വാങ്ങി വെക്കുക.
  • ഒരു ചീനച്ചട്ടിയിൽ 1 ടേബിൾ സ്പൂൺ വെളിച്ചെണ്ണ ചൂടാക്കി,ചെറിയ ഉള്ളി അരിഞ്ഞതും (10-12 എണ്ണം),വറ്റൽ മുളകും(2 എണ്ണം കഷ്ണങ്ങളാക്കിയത്),കരിവേപ്പിലയും ചേർത്ത് വഴറ്റി, വാങ്ങിവെച്ച ചെമ്മീൻ കറിയിൽ ചേർക്കുക.
  • ചൂട് ചോറിനോടൊപ്പമോ,ചപ്പാത്തിയുടെ കൂടെയോ ഈ ചെമ്മീൻ കറി ഏറെ ആസ്വദിച്ച് കഴിക്കാം.

English Summary : Kerala Style Prawns Mango curry.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com