ADVERTISEMENT

മധുരൈ ബൺ പൊറോട്ട, വളരെ എളുപ്പത്തിൽ വീട്ടിൽ തയാറാക്കാം.

ചേരുവകൾ

  • മൈദ - 4 കപ്പ്‌
  • മുട്ട - 1
  • പാൽ - 2 ടേബിൾസ്പൂൺ
  • പഞ്ചസാര - 1 ടീസ്പൂൺ
  • വെള്ളം - 1 കപ്പ്‌
  • ഉപ്പ് – ആവശ്യത്തിന്

തയാറാക്കുന്ന വിധം

  • ഒരു ബൗളിൽ മുട്ട, വെള്ളം, പഞ്ചസാര, ഉപ്പ് എന്നിവ ചേർത്ത് ഇളക്കുക.
  • ഇതിലേക്കു മാവ് ചേർത്ത് യോജിപ്പിച്ചു കുഴച്ചു നല്ല സോഫ്റ്റാക്കി എടുക്കുക.
  • അൽപം എണ്ണ തടവി  അഞ്ചു മണിക്കൂർ അടച്ചു വയ്ക്കുക.
  • അഞ്ചു മണിക്കൂറിനു ശേഷം പാൻ ചൂടാകാൻ വച്ചിട്ട്  മാവിൽ നിന്ന് വലിയ ഒരു ഉരുള എടുത്ത് കിച്ചൻ കൗണ്ടറിൽ എണ്ണ തൂത്തു മാവിലും ചപ്പാത്തി കോലിലും എണ്ണ തടവി നല്ല നെറിയതായി പരത്തുക. പരത്തിയ ശേഷംമും എണ്ണ തേക്കുക. എന്നിട്ടു രണ്ടു അറ്റത്തു നിന്നും മടക്കി നടുക്കലേക്കു വെച്ച് ഉരുട്ടി എടുത്തു ഉള്ളിലേക്കു ഒരു ഭാഗം ടക്ക് ഇൻ ചെയ്തു ഉരുളുകൾ ആക്കി വെച്ച ശേഷം ഇവ ഓരോന്നും കൈ വെള്ള കൊണ്ട് ഒന്ന് അമർത്തി പരത്തുക. ഒരുപാട് പരത്തണ്ട. കട്ടിക്ക് തന്നെ ഇരിക്കണം.
  • ചൂടായ പാനിൽ ഇവ  എണ്ണ തൂവി തിരിച്ചും മറിച്ചും ഇട്ടു ചുട്ട് എടുക്കുക.
  • എന്നിട്ടു കൈ കൊണ്ട് തട്ടി വിടർത്തി എടുക്കുക. ഏറ്റവും സോഫ്റ്റ്‌ ബൻ പൊറോട്ട തയാർ.

English Summary : Soft Madurai Bun Parotta.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com