ADVERTISEMENT

ചൂടുള്ള അപ്പത്തിന്റെയും  ചപ്പാത്തിയുടെയും കൂടെ സൂപ്പർ കോമ്പിനേഷനാണ് ഈ പൊട്ടറ്റോ സ്റ്റ്യൂ.

ചേരുവകൾ:

  • ഉരുളക്കിഴങ്ങ് - 3 എണ്ണം 
  • കാരറ്റ് - 1 എണ്ണം 
  • പച്ചമുളക്  -4എണ്ണം 
  • ഉള്ളി - 1 എണ്ണം 
  • ഇഞ്ചി - ഒരു കഷ്ണം നീളത്തിൽ അരിഞ്ഞത് 
  • വറ്റൽ മുളക് - 2 എണ്ണം 
  • കട്ടി നാളികേരപ്പാൽ - 1 കപ്പ് 
  • കുരുമുളക് - 2 ടേബിൾ സ്പൂൺ 
  • കറുവപ്പട്ട - 1 കഷ്ണം 
  • ഗ്രാമ്പൂ - 3,4 എണ്ണം 
  • ഏലക്കായ - 3,4എണ്ണം 
  • വെളിച്ചെണ്ണ- 2 ടേബിൾ സ്പൂൺ 
  • അണ്ടിപ്പരിപ്പ് - 1 ടേബിൾ സ്പൂൺ 
  • ഉണക്ക മുന്തിരി - 1 ടേബിൾ സ്പൂൺ 
  • ചെറിയ ഉള്ളി - 3 എണ്ണം 
  • നെയ്യ്- 1 ടേബിൾ സ്പൂൺ 
  • കറി വേപ്പില - ആവശ്യത്തിന് 
  • ഉപ്പ് - ആവശ്യത്തിന് 

 

തയാറാക്കുന്ന വിധം

  • ആദ്യമായി കുരുമുളകും ഏലക്കായും ഗ്രാമ്പൂവും പട്ടയും ഒന്ന് ചതച്ചെടുക്കുക. ഒരു പാൻ ചൂടാക്കി അതിലേക്ക് ഈ ചതച്ചു വച്ച മിശ്രിതം ഇട്ടുകൊടുത്ത് വഴറ്റി അതിലേക്ക്‌ ഉള്ളി ചെറുതായി അരിഞ്ഞതും ഇഞ്ചി നീളത്തിൽ അരിഞ്ഞതും ഇട്ടു കൊടുത്തു വഴറ്റിയെടുത്ത ശേഷം പച്ചമുളകും ഉരുളക്കിഴങ്ങും ഇട്ടു വഴറ്റി എടുക്കുക. 
  • ശേഷം അതിലേക്ക് കാരറ്റ് കൂടി ചേർത്ത് കൊടുത്തു വഴറ്റി ആവശ്യത്തിന് വെള്ളവും ഉപ്പും ചേർത്ത് വേവിച്ചെടുക്കുക. 
  • വെന്ത ശേഷം അതിലേക്ക് നാളികേരപ്പാൽ ഒഴിച്ച് കൊടുത്തു ഒന്ന് തിളച്ച ശേഷം തീ ഓഫ് ചെയ്യുക. 
  • വേറൊരു പാൻ ചൂടാക്കി അതിൽ നെയ്യ് ഇട്ട ശേഷം ചുവന്നുള്ളിയും വറ്റൽമുളകും അണ്ടിപ്പരിപ്പും മുന്തിരിയും കറിവേപ്പിലയും താളിച്ചു ഒഴിച്ച് കൊടുത്താൽ നല്ല രുചിയോടു കൂടെയുള്ള പൊട്ടറ്റോ വൈറ്റ് സ്റ്റ്യൂ റെഡി. 

English Summary : Potato stew Kerala style Recipe.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com