ADVERTISEMENT

ഇനി ബർഗർ ഉണ്ടാക്കാൻ ഉള്ള ബൺ അന്വേഷിച്ചു നടക്കേണ്ട. പഞ്ഞി പോലെ സോഫ്റ്റായ ഈ ബണ്ണുണ്ടാക്കാൻ വീട്ടിലുള്ള ചേരുവകൾ മാത്രം മതി.

 

ആവശ്യമുള്ള ചേരുവകൾ 

  • മൈദ - 2 കപ്പ് 
  • യീസ്റ്റ് - 1/2 ടീസ്പൂൺ
  • പഞ്ചസാര - 1 ടേബിൾസ്പൂൺ
  • ഇളം ചൂടുള്ള വെള്ളം
  • ഓയിൽ - 1 ടേബിൾസ്പൂൺ
  • വനസ്പതി/ ബട്ടർ - 1 ടേബിൾസ്പൂൺ
  • ഉപ്പ് - 1/2 ടീസ്പൂൺ

 

തയാറാക്കുന്ന വിധം

  • യീസ്റ്റും പഞ്ചസാരയും കാൽ കപ്പ് ഇളം ചൂട് വെള്ളത്തിൽ കലക്കി 10 മിനിറ്റ് പൊങ്ങാൻ മാറ്റി വയ്ക്കുക.
  • ഇതിലേക്ക് മൈദയും ഉപ്പും ഓയിലും വനസ്പതിയും ചേർത്ത് ആവശ്യത്തിന് ഇളം ചൂടുള്ള വെള്ളവും ചേർത്ത് നല്ല മയത്തിൽ കുഴച്ചെടുക്കുക. കുറഞ്ഞത് 15 മിനിറ്റ് കുഴയ്ക്കണം. ഈ മാവ് ഉരുട്ടിയെടുത്തു ഓയിൽ തടവി നനഞ്ഞ തുണി കൊണ്ട് മൂടി 1 മണിക്കൂർ പൊങ്ങാൻ വയ്ക്കുക.
  • അതിനു ശേഷം മാവെടുത്തു നാലായി മുറിക്കുക. എന്നിട്ട് മാവെടുത്തു ഉരുട്ടിയെടുക്കുക. ഇഡ്‌ഡലിത്തട്ടിൽ നെയ്യോ ഓയിലോ തടവിയ ശേഷം ഉരുട്ടിയ മാവ് ഇഡ്ഡലിത്തട്ടിൽ വെച്ച് നനഞ്ഞ തുണി കൊണ്ട് മൂടി 25 മിനിറ്റ് പൊങ്ങാൻ വയ്ക്കുക.പൊങ്ങിയ ശേഷം കുറച്ചു പാലിൽ പഞ്ചസാര ഇട്ടു കലക്കി ബണ്ണിന്റെ മുകളിൽ ബ്രഷ് ചെയ്യുക.  വെളുത്ത എള്ള് ഇട്ട് അലങ്കരിക്കാം.
  • വലിയൊരു പാത്രത്തിൽ ഉപ്പിട്ട് അടച്ചുവച്ച് ചൂടാക്കുക. ഇതിൽ ഒരു റിങ് വെച്ച് ചൂടാക്കിയ ശേഷം തയാറാക്കി വച്ച ഇഡ്ഡലിത്തട്ട് റിങ്ങിനു മുകളിൽ വയ്ക്കുക. അടച്ചു വച്ച് ആദ്യത്തെ 1 മിനിറ്റ് മീഡിയം തീയിലും പിന്നെ 20 മുതൽ 25 മിനിറ്റ് ചെറിയ തീയിലും വേവിക്കുക. ചൂട് പുറത്തു പോകാതിരിക്കാൻ വേണ്ടി പാത്രത്തിന്റെ മുകൾ ഭാഗം ഫോയിൽ കൊണ്ട് കവർ ചെയ്യാവുന്നതാണ്. 
  • 20 മിനിറ്റു കഴിഞ്ഞാൽ ബ്രൗൺ കളർ ആകുമ്പോൾ മുകളിൽ വനസ്പതിയോ ഓയിലോ ബ്രഷ് ചെയ്ത് അടുപ്പത്ത് നിന്നും ഇറക്കി വയ്ക്കുക. ഉണങ്ങിയ ടവ്വൽ കൊണ്ട് മൂടി വയ്ക്കുക. 

 

English Summary : Burger bun, Homemade Recipe in Idli Maker.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com